ശ്രീകൃഷ്ണനായി അമീര്‍ ഖാന്‍; 1000 കോടിയില്‍ ബോളിവുഡില്‍ നിന്ന് മഹാഭാരതം വരുന്നു

ഇന്ത്യയിലെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഏഴ് ഭാഗങ്ങളിലായിട്ടാവും ചിത്രം പുറത്തിറങ്ങുക
ശ്രീകൃഷ്ണനായി അമീര്‍ ഖാന്‍; 1000 കോടിയില്‍ ബോളിവുഡില്‍ നിന്ന് മഹാഭാരതം വരുന്നു

മോഹന്‍ലാലിനെ നായകനാക്കി മഹാഭാരതം സിനിമയാകുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ സംബന്ധിച്ച് വിവാദം ഉടലെടുത്തതോടെ ചിത്രം പുറത്തിറങ്ങുമോ എന്നറിയാത്ത അവസ്ഥയിലാണ്. ഇവിടെ പ്രതിസന്ധി തുടരുമ്പോള്‍ മഹാഭാരതത്തെ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ്. അമീര്‍ ഖാനെ നായകനാക്കി ബിഗ്ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 

1000 കോടി മുതല്‍ മുടക്കിലായിരിക്കും ചിത്രം ഒരുക്കുക എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ചിത്രത്തില്‍ അമീര്‍ഖാന്‍ കൃഷ്ണന്റെ വേഷത്തിലാണ് എത്തുന്നത്. ഇന്ത്യയിലെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഏഴ് ഭാഗങ്ങളിലായിട്ടാവും ചിത്രം പുറത്തിറങ്ങുക. മഹാഭാരതത്തിന്റെ ഓരോ ഭാഗവും വ്യത്യസ്ത സംവിധായകരായിരിക്കും ഒരുക്കുക. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇതിന് മുന്‍പും അമീറിനെ നായകനായി മഹാഭാരണം ഒരുക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മഹാഭാരതം കൈയില്‍ പിടിച്ചുകൊണ്ടുള്ള അമീര്‍ഖാന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തഗ്‌സ് ഓഫ് ലൈഫാണ് അമീറിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. അമീറിന്റെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മോശം അഭിപ്രായമാണ് ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com