ഡിസംബര്‍ 21ന് മമ്മൂട്ടിയുടെ യാത്ര റിലീസ് ചെയ്യും 

വൈഎസ് രാജശേഖര റെഡ്ഡിയുടെ ഏക മകനും വൈഎസ്ആര്‍സിപി പാര്‍ട്ടി ഫൗണ്ടറുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 21 നാണ് 'യാത്ര'യുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ഡിസംബര്‍ 21ന് മമ്മൂട്ടിയുടെ യാത്ര റിലീസ് ചെയ്യും 

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര ഡിസംബര്‍ 21ന് തിയേറ്ററുകളില്‍ എത്തും. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖരറെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്ആര്‍ ആയെത്തുന്നത്. ചിത്രം കേരളത്തിലെത്തുന്നത് തമിഴ് ഭാഷയിലായിരിക്കും. 

വൈഎസ് രാജശേഖര റെഡ്ഡിയുടെ ഏക മകനും വൈഎസ്ആര്‍സിപി പാര്‍ട്ടി ഫൗണ്ടറുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 21 നാണ് 'യാത്ര'യുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ജീവചരിത്ര സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് മഹി വി രാഘവനാണ്. വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് യാത്ര നിര്‍മ്മിക്കുന്നത്. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണിരത്‌നം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് ഈ ബയോപിക്കിലൂടെ പറയുന്നത്. ആന്ധ്രാപ്രദേശ് രാഷ്ട്രത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2004ല്‍ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും പ്രതിപാദിച്ചിരിക്കുന്നത്. 

1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് വൈഎസ്ആര്‍ ആയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com