നവ്യയ്‌ക്കൊപ്പം 'മാണിക്യവീണയുമായി' പാടി ജഗതി ശ്രീകുമാര്‍; വൈറലായി വീഡിയോയും ചിത്രവും 

ജഗതിയെ വീട്ടില്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്
നവ്യയ്‌ക്കൊപ്പം 'മാണിക്യവീണയുമായി' പാടി ജഗതി ശ്രീകുമാര്‍; വൈറലായി വീഡിയോയും ചിത്രവും 

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുന്ന മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാറിനെപ്പറ്റിയുള്ള ഓരോ വാര്‍ത്തയും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ആരാധകരുടെ പ്രിയങ്കരനായ അമ്പിളിച്ചേട്ടനെപ്പറ്റിയുള്ള ഏറ്റവും പുതിയ ശുഭവാര്‍ത്തയുമായി എത്തിയിരിക്കുന്നത് നടി നവ്യ നായരാണ്.

ജഗതിയെ വീട്ടില്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കാട്ടുപൂക്കള്‍ എന്ന ചിത്രത്തിലെ 'മാണിക്യവീണയുമായെന്‍' എന്നു തുടങ്ങുന്ന ഗാനം ഇരുവരും ചേര്‍ന്ന് ആലപിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

തന്റെ ജീവിതത്തില്‍ എപ്പോഴും ഓര്‍ത്തിരിക്കുന്ന നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് നവ്യ വീഡിയോ പങ്കുവച്ചത്. അമ്പിളിച്ചേട്ടനെ സിനിമകളില്‍ ഒരുപാട് മിസ് ചെയ്യുന്നെന്നും മറ്റാര്‍ക്കും അദ്ദേഹത്തിനൊപ്പം എത്താനോ അദ്ദേഹത്തിന് പകരമാകാനോ കഴിയില്ലെന്നും നവ്യ ഫോട്ടോയ്ക്കാപ്പം കുറിച്ചു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നവ്യ ജഗതി ശ്രീകുമാറുമൊത്തുള്ള നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Ever memorable moments in my life ... i was nothing but choked with emotions ..

A post shared by Navya Nair (@navyanair143) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com