പൊതുവേദിയില്‍ കാജല്‍ അഗര്‍വാളിനെ ചുംബിച്ച് ഛായാഗ്രാഹകന്‍; കിട്ടിയ അവസരം മുതലാക്കിയെന്ന് ആരാധകര്‍

ചുംബിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഛായാഗ്രാഹകനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്
പൊതുവേദിയില്‍ കാജല്‍ അഗര്‍വാളിനെ ചുംബിച്ച് ഛായാഗ്രാഹകന്‍; കിട്ടിയ അവസരം മുതലാക്കിയെന്ന് ആരാധകര്‍

പൊതുവേദിയിവെച്ച് തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാളിനെ ചുംബിച്ച് ഛായാഗ്രാഹകന്‍. കവചം എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചടങ്ങിനിടെയാണ് നടിയെ ഛായാഗ്രാഹകന്‍ ഛോട്ടാ കെ നായിഡുവാണ് അപ്രതീക്ഷിത ചുംബനം സമ്മാനിച്ചത്. നായിഡുവില്‍ നിന്ന് പെട്ടെന്നുണ്ടായ നീക്കം കാജലിനെ അസ്വസ്ഥയാക്കി. ചുംബിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഛായാഗ്രാഹകനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

തനിക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയായിരുന്നു കാജല്‍. ഇതിനിടെയാണ് താരം ഛോട്ടാ രാജന്റെ പേര് പറഞ്ഞ് അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഇതുകേട്ട് നടിയുടെ അടുത്തേക്ക് ചെന്ന് കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മ വെക്കുകയായിരുന്നു. നായിഡുവിന്റെ പ്രവൃത്തിയില്‍ കാജല്‍ അതൃപ്തി പ്രകടിപ്പിച്ചില്ലെങ്കിലും ചടങ്ങിനെത്തിയ പലരും അദ്ദേഹത്തെ ശക്തമായി വിമര്‍ശിച്ചു. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും എത്തിയിരുന്നു. 

താന്‍ ചുംബിക്കാനുണ്ടായ കാരണവും വേദിയില്‍ വെച്ച് നായിഡു വ്യക്തമാക്കുന്നുണ്ട്. 'മെഹ്‌റീനെ (മെഹ്‌റീന്‍ കൗര്‍ ) കാജല്‍ ചുംബിച്ചു. അപ്പോള്‍ സംഗീത സംവിധായകന്‍ തമന്‍ പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്ന്. എന്തുകൊണ്ട് എനിക്കും അങ്ങനെ ചെയ്തൂ കൂടാ. അതുകൊണ്ട് ഞാന്‍ കാജലിനെ ചുംബിച്ചു' എന്നായിരുന്നു കാജലിനോട് പറഞ്ഞത്. 

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനാണ് നായിഡുവിന് എതിരേ ഉയരുന്നത്. കിട്ടിയ അവസരം നായിഡു മുതലാക്കുകയായിരുന്നു എന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com