ദീപികയ്ക്കും രണ്‍വീറിനും ആശംസയുമായി കോണ്ടം കമ്പനികള്‍

പ്രമുഖ കോണ്ടം ബ്രാന്‍ഡായ ഡ്യൂറെക്‌സാണ് ആശംസയിലൂടെ ദീപ് വീര്‍ ആരാധകരെ ഞെട്ടിച്ചത്
ദീപികയ്ക്കും രണ്‍വീറിനും ആശംസയുമായി കോണ്ടം കമ്പനികള്‍

സൂപ്പര്‍താരങ്ങളുടെ വിവാഹം ആഘോഷിക്കുന്ന തിരക്കിലാണ് ബോളിവുഡ്. ഇന്നലെ കൊങ്കിണി മതാചാര പ്രകാരം ദീപ് വീര്‍ വിവാഹം കഴിഞ്ഞതോടെ ഇരുവര്‍ക്കും ആശംസകളുമായി സിനിമ താരങ്ങളും ആരാധകരും മാധ്യമങ്ങളും രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നത് ഇരുവര്‍ക്കും കോണ്ടം കമ്പിനികള്‍ നേര്‍ന്ന ആശംസയാണ്. വിചിത്രമായ രീതിയില്‍ തമാശയുടെ മേമ്പൊടിയോടെയാണ് നവദമ്പതികള്‍ക്ക് കോണ്ടം ബ്രാന്‍ഡുകള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 

പ്രമുഖ കോണ്ടം ബ്രാന്‍ഡായ ഡ്യൂറെക്‌സാണ് ആശംസയിലൂടെ ദീപ് വീര്‍ ആരാധകരെ ഞെട്ടിച്ചത്. ഔദ്യോഗികമായി അതില്‍ മോതിരമിട്ടതിന് ദീപികയ്ക്കും രണ്‍വീറിനും ആശംസകള്‍ എന്ന കാര്‍ഡാണ് ഡ്യൂറെക്‌സ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ നിങ്ങളെ പൊതിഞ്ഞു വെക്കും എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. മാന്‍ഫോഴ്‌സ് കോണ്ടമാണെങ്കില്‍ അവരുടെ കോണ്ടത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അഞ്ച് തരത്തിലുള്ള കോണ്ടങ്ങളാണ് അതിലുള്ളത്. അതില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ആശംസ ഇരുവരുടേയും ആരാധകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയാണോ ആശംസ നേരുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. 

ഇന്നലെയാണ് ദീപികയും രണ്‍വീറും കൊങ്കിണി ആചാര പ്രകാരം വിവാഹിതരായത്. ഇന്ന് നടക്കുന്ന ചടങ്ങില്‍ സിന്ധി ആചാരപ്രകാരം ഇരുവരും വിവാഹം കഴിക്കും. ഇറ്റലിയില്‍ നടക്കുന്ന വിവാഹചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുക്കുന്നത്. ബാംഗളൂരിലും മുംബൈയിലുമായി മൂന്ന് റിസപ്ഷനുകളാണ് ഒരുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com