പ്രണവിന്റെ ഫൈറ്റ് ഇനി ട്രെയിനില്‍ തൂങ്ങികിടന്ന്; പുതിയ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

താരപുത്രന്റെ പുതിയ ചിത്രമായ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ആരാധകരെ ആവേത്തിലാക്കിയിരിക്കുന്നത്
പ്രണവിന്റെ ഫൈറ്റ് ഇനി ട്രെയിനില്‍ തൂങ്ങികിടന്ന്; പുതിയ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍


ദ്യ ചിത്രമായ ആദിയിലൂടെ ആരാധകരെ ഞെട്ടിക്കാന്‍ പ്രണവ് മോഹന്‍ലാലിന് സാധിച്ചു. ആക്ഷന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രത്തിലൂടെ മലയാളത്തില്‍ ഇതുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങള്‍ക്കാണ് പ്രേക്ഷകര്‍ സാക്ഷിയായത്. താരത്തിന്റെ അസാമാന്യമായ മെയ് വഴക്കം ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എന്നാല്‍ ആദിയില്‍ കണ്ടത് വെറും സാമ്പിള്‍ വെടിക്കെട്ടു മാത്രമാണ്. ശരിക്കുള്ള പൂരം കാണാനിരിക്കുന്നതെയുള്ളൂ. 

താരപുത്രന്റെ പുതിയ ചിത്രമായ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ആരാധകരെ ആവേത്തിലാക്കിയിരിക്കുന്നത്. ട്രെയിനില്‍ തൂങ്ങിക്കിടന്നുകൊണ്ട് ഫൈറ്റ് ചെയ്യുന്നതാണ് ചിത്രങ്ങളില്‍ കാണാനാവുന്നത്. ട്രെയിനിന്റെ എമര്‍ജന്‍സി വിന്‍ഡോയില്‍ പ്രണവ് ഇരിക്കുന്നതും ജനലില്‍ തൂങ്ങിക്കിടക്കുന്നതുമാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും ചിത്രമെന്ന് സൂചനകള്‍ക്ക് ശക്തികൂട്ടുന്നതാണ് ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍. 

അരുണ്‍ ഗോപി സംവിധാനം ചെയുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി ആക്ഷന്‍ ഒരുക്കുന്നത്. ഒരു സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഈ വേഷം ചെയ്യുന്നതിനായി ഏറെ നാളത്തെ സര്‍ഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com