മീടൂ ആരോപണം ഉന്നയിച്ച ഗായിക ചിന്മയിക്കെതിരേ പ്രതികാര നടപടി; ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയില്‍ നിന്ന് പുറത്താക്കി

പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയാണ് ചിന്മയിയെ പുറത്താക്കുന്നത്
മീടൂ ആരോപണം ഉന്നയിച്ച ഗായിക ചിന്മയിക്കെതിരേ പ്രതികാര നടപടി; ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയില്‍ നിന്ന് പുറത്താക്കി

മിഴ്‌സിനിമയില്‍ മീടൂ മൂവ്‌മെന്റിനെ തരംഗമാക്കിയ ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദയെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയില്‍ നിന്ന് പുറത്താക്കി. പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയാണ് ചിന്മയിയെ പുറത്താക്കുന്നത്. ഇതോടെ തമിഴ് സിനിമകളില്‍ ഡബ്ബ് ചെയ്യാന്‍ ഇനി ചിന്മയിക്കാവില്ല. 

രണ്ടു വര്‍ഷമായി സംഘടനയിലെ അംഗത്വഫീസ് അടച്ചില്ല എന്ന കാരണം കാണിച്ചാണ് ചിന്മയിയെ സൗത്ത് ഇന്ത്യന്‍ സിനി ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌സ് യൂണിയനില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍, മുന്‍കൂട്ടി അറിയിക്കാതെയാണ് നടപടിയെടുത്തത് എന്നാണ് ചിന്മയി പറയുന്നത്. ണ്ടു വര്‍ഷമായി വരിസംഖ്യ അടച്ചില്ലെന്ന്  പറയുന്ന സംഘടന ഈ കാലമത്രയും തന്നില്‍ നിന്ന് ഡബ്ബിങ് വരുമാനത്തിന്റെ പത്ത് ശതമാനം ഈടാക്കുന്നുണ്ടെന്നും ചിന്മയി പറഞ്ഞു.

തെന്നിന്ത്യയില്‍ വന്‍ വിജയമായ 96 ല്‍ നായിക തൃഷയ്ക്ക് ശബ്ദം കൊടുത്തത് ചിന്മയി ആയിരുന്നു. ഇതായിരിക്കൂമോ തന്റെ അവസാനം ചിത്രം എന്ന ആശങ്കയിലാണ് താരം. മീടൂ ആരോപണം ഉന്നയിച്ചതിന് പിന്നാലെ തന്റെ  ഡബ്ബിങ് കരിയര്‍ അവസാനിക്കുകയാണെന്ന ഭയമുണ്ടെന്ന് പറഞ്ഞുകൊണ്ട് ചിന്മയി ട്വീറ്റ് ചെയ്തിരുന്നു. വൈരമുത്തു, നടന്‍ രാധാരവി എന്നിവര്‍ക്കെതിരേയാണ് ലൈംഗിക ആരോപണം ഉന്നയിച്ചത്. രാധാരവി ഡബ്ബിങ് യൂണിയന്റെ മേധാവിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com