'എന്റെ ഏറ്റവും പ്രീയപ്പെട്ട ചിത്രം, എന്നാല്‍ ഇപ്പോള്‍ ഇത് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു'; വേര്‍പാടിന്റെ വേദന പങ്കുവെച്ച് ആര്യ

നിങ്ങളുടെ പ്രിയപ്പെട്ടവരെ അടുത്തേക്ക് ചേര്‍ത്തുപിടിക്കൂ. സാധ്യമാകുന്ന ഒരോ സെക്കന്‍ഡും പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിക്കൂ
'എന്റെ ഏറ്റവും പ്രീയപ്പെട്ട ചിത്രം, എന്നാല്‍ ഇപ്പോള്‍ ഇത് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു'; വേര്‍പാടിന്റെ വേദന പങ്കുവെച്ച് ആര്യ

ച്ഛന്റേയും സഹോദരന്റേയും വേര്‍പാടില്‍ വേദന പങ്കുവെച്ച് നടിയും അവതാരികയുമായ ആര്യ. മകള്‍ക്കൊപ്പമുള്ള അച്ഛന്റേയും സഹോദരന്റേയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആര്യയുടെ കുറിപ്പ്. പറ്റുന്ന സമയം മുഴുവന്‍ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ചെലവാക്കണമെന്നും അങ്ങനെ ചെയ്താല്‍ ഭാവിയില്‍ വേദനിക്കേണ്ടി വരില്ല എന്നുമാണ് ആര്യ പറയുന്നത്. ഇനിയെന്ത് സംഭവിക്കുമെന്ന് ചിന്തിക്കാതെ ഓരോ നിമിഷവും ജീവിക്കുകയാണ് വേണ്ടതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ആര്യയുടെ അച്ഛന്‍ മരിച്ചത്. ഒരു മാസം മുന്‍പ് സഹോദരനും വിടപറഞ്ഞിരുന്നു. 

ആര്യയുടെ കുറിപ്പ് വായിക്കാം

ചിത്രത്തില്‍: എന്റെ അച്ഛന്‍ (നാല് ദിവസം മുന്‍പ് അദ്ദേഹത്തെ നഷ്ടമായി) എന്റെ സഹോദരന്‍ (ഒരു മാസം മുന്‍പ് അദ്ദേഹത്തെ നഷ്ടമായി) എന്റെ കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം സന്തോഷത്തോടെയിരിക്കുന്ന എന്റെ മകള്‍... ഞാനേറെ ഇഷ്ടപ്പെടുന്ന ഈ ചിത്രം ഈ ദിവസങ്ങളില്‍ എന്നെ ഒരുപാട് വേദനിപ്പിക്കുകയാണ്... ഒന്ന് കണ്ണടച്ചു തുറക്കും മുന്‍പ് ജീവിതം എങ്ങനെയാണ് മാറി മറഞ്ഞത് ഇത് പ്രവചനാധീതമായിരുന്നു.. അടുത്തതായി ഇനി എന്ത് സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയാനാവില്ല. അതുകൊണ്ട് ഓരോ നിമിഷവും ജീവിക്കൂ. പിന്നില്‍ എന്ത് നടക്കുന്നുവെന്നോ ഇനിയെന്ത് സംഭവിക്കുമെന്നോ ചിന്തിച്ച് തല പുകയ്ക്കണ്ട. ഇതാണ് ഈ നിമിഷം... അത് ജീവിക്കൂ...നിങ്ങളുടെ പ്രിയപ്പെട്ടവരെ അടുത്തേക്ക് ചേര്‍ത്തുപിടിക്കൂ. സാധ്യമാകുന്ന ഒരോ സെക്കന്‍ഡും പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിക്കൂ... അങ്ങനെ ചെയ്താല്‍ ഭാവിയില്‍ ഖേദിക്കേണ്ടി വരില്ല, അവര്‍ അടുത്തുള്ളപ്പോള്‍ അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനായാല്‍ അത് മനസ്സിലൊരു മുറിവായി സൂക്ഷിക്കേണ്ടി വരില്ല... അവര്‍ നഷ്ടപ്പെട്ട വേദനയേക്കാള്‍ വലുതായിരിക്കും ആ മുറിവില്‍ നിന്ന് ഉണ്ടാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com