രാജ്യവിരുദ്ധമായതിന്റെ പേരിലല്ല 190 ചിത്രങ്ങള്‍ ഒഴിവാക്കിയത്; തുറന്നുപറഞ്ഞ് മേജര്‍ രവി

അടച്ചിട്ട മുറിയിലാണ് ജൂറിയുടെ യോഗങ്ങളെല്ലാം നടന്നത്. ഇവിടെ നടന്ന ചര്‍ച്ചകള്‍ പുറത്തുപറയില്ലെന്ന് അംഗങ്ങളെല്ലാം ധാരണയിലെത്തുകയും ചെയ്തിരുന്നു
രാജ്യവിരുദ്ധമായതിന്റെ പേരിലല്ല 190 ചിത്രങ്ങള്‍ ഒഴിവാക്കിയത്; തുറന്നുപറഞ്ഞ് മേജര്‍ രവി

പനാജി: രാജ്യവിരുദ്ധമാണെന്ന പേരില്‍ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് ഒരു സിനിമയും രാജ്യവിരുദ്ധമാണെന്ന് പേരില്‍ ഒഴിവാക്കിയിട്ടില്ലെന്ന് ഫീച്ചര്‍ സിനിമകളുടെ ജൂറി അംഗങ്ങള്‍. ജൂറി ചെയര്‍മന്‍ രാഹുല്‍ രവൈല്‍, അംഗങ്ങളായ മേജര്‍ രവി, കെ.ജി. സുരേഷ്, വിനോദ് ഗണത്ര എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. രാജ്യവിരുദ്ധമായി ചിത്രീകരിച്ചതിനാല്‍  മേളയില്‍ നിന്ന് ഏതാനും ചിത്രങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്ന ജൂറിയംഗം ഉജ്വല്‍ ചാറ്റര്‍ജിയുടെ അഭിപ്രായപ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മറ്റംഗങ്ങള്‍. നേരത്തെ ഒരു അഭിമുഖത്തിലായിരുന്നു ചാറ്റര്‍ജിയുടെ വെളിപ്പെടുത്തല്‍.
 

ചിത്രങ്ങള്‍ തിരഞ്ഞെടുക്കാനായി ചേര്‍ന്ന ജൂറിയുടെ യോഗത്തില്‍ ആരാണ് രാജ്യവിരുദ്ധം എന്ന പദം ഉപയോഗിച്ചതെന്ന് അറിയില്ലെന്നായിരുന്നു രാഹുല്‍ റവൈലിന്റെ ആദ്യ പ്രതികരണം. അടച്ചിട്ട മുറിയിലാണ് ജൂറിയുടെ യോഗങ്ങളെല്ലാം നടന്നത്. ഇവിടെ നടന്ന ചര്‍ച്ചകള്‍ പുറത്തുപറയില്ലെന്ന് അംഗങ്ങളെല്ലാം ധാരണയിലെത്തുകയും ചെയ്തിരുന്നു. ഉജ്വല്‍ ചാറ്റര്‍ജി അങ്ങനെ പറയാന്‍ സാധ്യതയില്ല. മാധ്യമങ്ങള്‍ അദ്ദേഹം പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാവാനേ വഴിയുള്ളൂരാഹുല്‍ പറഞ്ഞു.

രാജ്യവിരുദ്ധമെന്ന് പറയാവുന്ന ഒരൊറ്റ സിനിമയും ഉണ്ടായിരുന്നില്ലെന്ന് ജൂറി അംഗം കെ.ജി.സുരേഷ് പറഞ്ഞു. ആകെ 22 ചിത്രങ്ങളാണ് ജൂറി തിരഞ്ഞെടുത്തത്. 190 ചിത്രങ്ങള്‍ ഒഴിവാക്കുകയായിരുന്നു. എന്നാല്‍, രാജ്യവിരുദ്ധമായതുകൊണ്ടാണ് ഇവ ഒഴിവാക്കിയതെന്ന് പറയാനാവില്ലെന്ന് മേജര്‍ രവി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com