'കൃഷ്ണകുമാര്‍ നിങ്ങള്‍ ചിറകില്ലാത്തവനല്ല, ഉയര്‍ന്നു പറക്കൂ'; 30  വര്‍ഷമായി ചക്രകസേരയില്‍, ഇഷ്ടപ്രകാരം ചലിപ്പിക്കാനാവുന്നത് കണ്ണുകള്‍ മാത്രം; യുവാവിന് ആശംസയുമായി മഞ്ജു വാര്യര്‍

ശരീരത്തില്‍ ഇഷ്ടപ്രകാരം ചലിപ്പിക്കാനാകുന്നത് കണ്ണുകള്‍ മാത്രമായിട്ടും തന്റെ മനസിനെ കൃഷ്ണകുമാര്‍ ആകാശങ്ങളിലേക്ക് പറത്തിവിട്ടിരിക്കുകയാണ് എന്നാണ് മഞ്ജു വാര്യര്‍ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ പറഞ്ഞു
'കൃഷ്ണകുമാര്‍ നിങ്ങള്‍ ചിറകില്ലാത്തവനല്ല, ഉയര്‍ന്നു പറക്കൂ'; 30  വര്‍ഷമായി ചക്രകസേരയില്‍, ഇഷ്ടപ്രകാരം ചലിപ്പിക്കാനാവുന്നത് കണ്ണുകള്‍ മാത്രം; യുവാവിന് ആശംസയുമായി മഞ്ജു വാര്യര്‍

സ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച് 30 വര്‍ഷമായി ചക്രക്കസേരയില്‍ കഴിയുന്ന യുവാവിന് ആശംസയുമായി നടി മഞ്ജു വാര്യര്‍. കൃഷ്ണകുമാര്‍ എന്ന യുവാവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് താരം ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ശരീരത്തില്‍ ഇഷ്ടപ്രകാരം ചലിപ്പിക്കാനാകുന്നത് കണ്ണുകള്‍ മാത്രമായിട്ടും തന്റെ മനസിനെ കൃഷ്ണകുമാര്‍ ആകാശങ്ങളിലേക്ക് പറത്തിവിട്ടിരിക്കുകയാണ് എന്നാണ് മഞ്ജു വാര്യര്‍ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. 

ഡിസ്‌ട്രോഫി ബാധിതരായവര്‍ക്കുവേണ്ടി കൃഷ്ണകുമാര്‍ മൈന്‍ഡ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. കൂടാതെ ശാരീരിക വൈഷമ്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വീല്‍സ് ഓണ്‍ വീല്‍ കാര്‍ മോഡിഫിക്കേഷന്‍ കമ്പനി എന്ന സ്വപ്‌നത്തില്‍ എത്തിനില്‍ക്കുകയാണ് അദ്ദേഹം. ഇനിയും ഉയരേ പറക്കാന്‍ കൃഷ്ണകുമാറിന് കഴിയട്ടേ എന്ന ആശംസയോടെയാണ് മഞ്ജു തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 

മഞ്ജു വാര്യരുടെ ഫേയ്‌സ്ബുക് കുറിപ്പ് വായിക്കാം


പേടിപ്പിക്കാതെ ഒന്നുപോകൂ സുഹൃത്തേ' എന്ന് വിധിയെ നോക്കി നിസാരമായി പറയുകയാണ് കൃഷ്ണകുമാര്‍. മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം മുപ്പതുവര്‍ഷമായി ചക്രക്കസേരയിലിരുത്തിയിരിക്കുകയാണ് ഈ യുവാവിനെ. ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത രോഗങ്ങളില്‍പെട്ടതാണിത്. പക്ഷേ കൃഷ്ണകുമാറിനെ തോല്പിക്കാന്‍ ഈ ജനിതകരോഗത്തിന് സാധിച്ചിട്ടില്ല. ശരീരത്തില്‍ ഇഷ്ടപ്രകാരം ചലിപ്പിക്കാനാകുന്നത് കണ്ണുകള്‍ മാത്രമായിട്ടും മനസിനെ വിശാലമായ ആകാശങ്ങളിലേക്ക് പറത്തിവിട്ടുകൊണ്ട് കൃഷ്ണകുമാര്‍ പലതും ചെയ്യുന്നു. തന്നെപ്പോലെ ഡിസ്‌ട്രോഫി ബാധിതരായവര്‍ക്കുവേണ്ടി MIND എന്ന സംഘടനയുണ്ടാക്കിയതു മുതല്‍ ശാരീരിക വൈഷമ്യങ്ങളനുഭവിക്കുന്നവര്‍ക്കുവേണ്ടി സ്വന്തമായി വീല്‍സ് ഓണ്‍ വീല്‍ കാര്‍ മോഡിഫിക്കേഷന്‍ കമ്പനി എന്ന സ്വപ്‌നത്തില്‍ വരെയെത്തുന്നു അത്. കൃഷ്ണകുമാര്‍ അരികിലിരുന്നപ്പോള്‍ ഇച്ഛാശക്തിയുടെ പ്രകാശം ചുറ്റും നിറയുന്നതുപോലെയാണ് തോന്നിയത്. യൂറോപ്പിലേക്ക് പറക്കണമെന്ന മോഹവും അദ്ദേഹം പങ്കുവച്ചു. പ്രിയപ്പെട്ട കൃഷ്ണകുമാര്‍...നിങ്ങള്‍ ചിറകില്ലാത്തവനല്ല...അനേകര്‍ക്ക് പ്രത്യാശ നല്കുന്ന,അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ട പക്ഷിയാണ്...നിങ്ങള്‍ കൂടുതല്‍ ഉയരേക്ക് പറക്കൂ... ഈ കൂടിക്കാഴ്ചക്ക് നിമിത്തമായ പ്രിയ സഹോദരന്‍ ശ്രീ. ഷിബുവിന് നന്ദി...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com