'ലക്ഷ്മിക്ക് ഇന്നലെ ബോധം തെളിഞ്ഞു, എല്ലാം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്' ആശ്വാസ വാര്‍ത്തയുമായി സ്റ്റീഫന്‍ ദേവസി (വീഡിയോ) 

തിങ്കളാഴ്ചയോടെ ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുമെങ്കിലും തീവ്രപരിചരണവിഭാഗത്തില്‍ തന്നെ ചികിത്സ തുടരും
'ലക്ഷ്മിക്ക് ഇന്നലെ ബോധം തെളിഞ്ഞു, എല്ലാം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്' ആശ്വാസ വാര്‍ത്തയുമായി സ്റ്റീഫന്‍ ദേവസി (വീഡിയോ) 

വാഹനാപകടത്തെതുടര്‍ന്ന് മരിച്ച വയലിനിസ്റ്റ് ബാലബാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ നിലയില്‍ പുരോഗതി. തിങ്കളാഴ്ചയോടെ ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുമെങ്കിലും തീവ്രപരിചരണവിഭാഗത്തില്‍ തന്നെ ചികിത്സ തുടരും. ബാലഭാസ്‌കറിന്റെ ഉറ്റസുഹൃത്തും സംഗീതഞ്ജനുമായ സ്റ്റീഫന്‍ ദേവസി ഫേസ്ബുക്ക് ലൈവിലൂടെയാണ് ലക്ഷിമിയുടെ വിവരങ്ങള്‍ പങ്കുവച്ചത്. ലക്ഷമിക്ക് ഇന്നലെ ബോധം തെളിഞ്ഞെന്നും എല്ലാം തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും സ്റ്റീഫന്‍ പറഞ്ഞു.

സംഭവിച്ചകാര്യങ്ങളൊന്നും ലക്ഷമിക്ക് അറിയില്ലെന്നും ഇതെല്ലാം അറിയുമ്പോള്‍ അത് താങ്ങാനുള്ള കരുത്ത് ലക്ഷ്മിക്കുണ്ടാവണമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും സ്റ്റീഫന്‍ പറഞ്ഞു. 'അവള്‍ക്കൊന്നും അറിയില്ല. ബാലയുടെയും ലക്ഷ്മിയുടെ വീട്ടുകാരെ സംബന്ധിച്ച് ഇക്കാര്യങ്ങളെല്ലാം ലക്ഷ്മിയെ അറിയിക്കുക എന്നത് വലിയൊരു കടമയാണ്. ലക്ഷ്മിക്ക് അതെങ്ങനെ താങ്ങാന്‍ കഴിയും എന്നറിയില്ല നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം', സ്റ്റീഫന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com