ഓര്‍മ്മകള്‍ തിരിച്ചു തന്നതിന് നന്ദി; 96നെ പ്രശംസിച്ച് നയന്‍താര

നിറഞ്ഞ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന തൃഷ-വിജയ് സേതുപതി കൂട്ടുകെട്ടിന്റെ 96നെ പ്രശംസിച്ച് നയന്‍താര
ഓര്‍മ്മകള്‍ തിരിച്ചു തന്നതിന് നന്ദി; 96നെ പ്രശംസിച്ച് നയന്‍താര

നിറഞ്ഞ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന തൃഷ-വിജയ് സേതുപതി കൂട്ടുകെട്ടിന്റെ 96നെ പ്രശംസിച്ച് നയന്‍താര. ചിത്രം കാണാന്‍ വിഘ്‌നേശ് ശിവനും കൂട്ടുകാര്‍ക്കും ഒപ്പമെത്തിയതിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ടാണ് നയന്‍താര ചിത്രത്തെ പ്രശംസിച്ചിരിക്കുന്നത്. 

ഓര്‍മ്മകള്‍ തിരികെ തന്നതിന് നന്ദിയെന്നാണ് നയന്‍താര കുറിച്ചിരിക്കുന്നത്. ചിത്രം മികച്ചതാണെന്നും ടീമിന് ആശംസകള്‍ നേരുന്നുവെന്നും നയന്‍താര കുറിച്ചു. സി.പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com