'അത് എന്റെ കഥയാണ്, ഞാന്‍ ജീവിച്ച കഥ, ഞാന്‍ എഴുതിയ കഥ'; 96നെതിരെ ചലച്ചിത്രപ്രവര്‍ത്തകന്‍ രംഗത്ത് 

ചിത്രത്തിന്റെ കഥ തന്റേതാണെന്നും ചിത്രം നിര്‍മ്മിച്ചിരിക്കുന്ന നന്ദഗോപാലിനോട് 5-6വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കഥയാണിതെന്നുമാണ് ആരോപണം
'അത് എന്റെ കഥയാണ്, ഞാന്‍ ജീവിച്ച കഥ, ഞാന്‍ എഴുതിയ കഥ'; 96നെതിരെ ചലച്ചിത്രപ്രവര്‍ത്തകന്‍ രംഗത്ത് 

തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന തമിഴ് ചിത്രം 96നെതിരെ ഗുരുതര ആരോപണവുമായി യുവ ചലച്ചിത്ര പ്രവര്‍ത്തകന്‍ രംഗത്ത്. ചിത്രത്തിന്റെ കഥ തന്റേതാണെന്നും ചിത്രം നിര്‍മ്മിച്ചിരിക്കുന്ന നന്ദഗോപാലിനോട് 5-6വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കഥയാണിതെന്നുമാണ് ആരോപണം. വിജയ് സേതുപതിയും തൃഷയും കേന്ദകഥാപാത്രങ്ങളായെത്തുന്ന ചിത്രം മികച്ച പ്രതികരണം നേടുന്നതിനിടെയാണ് ഈ ആരോപണം. ചെന്നൈ സ്വദേശി വിച്ചുവാണ് 96ന്റെ ആണിയറപ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിച്ചു 96നെതിരെ ആരേപണമുന്നയിച്ചിരിക്കുന്നത്.

'ഇപ്പോള്‍ എല്ലാവരും ഏറ്റവുമധികം സംസാരിക്കുന്ന സിനിമ 96 എന്റെ സിനിമയാണ്, അക്ഷരാര്‍ത്ഥത്തില്‍ എന്റെ സിനിമ. ഞാന്‍ ജീവിച്ച കഥ, ഞാന്‍ എഴുതിയ കഥ. 4-5വര്‍ഷം മുമ്പ് സിനിമയുടെ നിര്‍മാതാവ് നന്ദഗോപാലിനോട് ഞാന്‍ പറഞ്ഞ കഥ. ഞാനിത് വെറും പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇപ്പോള്‍ പറയുന്നത്. എനിക്കോ എന്റെ കുടുംബത്തിനോ ആ പബ്ലിസിറ്റി വേണ്ട. പക്ഷെ എനിക്ക് ഈ കാര്യങ്ങള്‍ ആളുകളെ അറിയിക്കണമെന്നുണ്ടായിരുന്നു. തമിഴ് സിനിമ എത്രമാത്രം അധഃപതിച്ചതാണെന്ന് നിങ്ങളെല്ലാവരും അറിയണം. അവര്‍ കഴിവുള്ളവര്‍ക്ക് അവസരം നല്‍കില്ല പക്ഷെ എന്നേപോലുള്ളവരുടെ കൈയ്യില്‍ നിന്ന് കട്ടെടുക്കും.  ഞാന്‍ ഇതേ കഥവച്ച് സിനിമചെയ്യും ഉറപ്പായും അത് നിങ്ങളുടേതിനേക്കാള്‍ മികച്ചതായിരിക്കുമെന്ന് സംവിധായകന്‍ പ്രേമിനെ ഞാന്‍ വെല്ലുവിളിക്കുന്നു. ഒരുപക്ഷെ ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ ചെവികളില്‍ പോലും എത്തില്ലായിരിക്കും. പക്ഷെ അയാളെക്കാള്‍ മികച്ചതാണ് ഞാന്‍ എന്ന് തെളിയിച്ച ശേഷം അയാളുടെ മുഖത്ത് ഞാന്‍ ഈ മെസേജ് കാണിച്ചുകൊടുക്കും. മിസ്റ്റര്‍ നന്ദഗോപാലിനും ഛായാഗ്രാഹകനില്‍ നിന്ന് സംവിധായകനായി മാറിയ പ്രേം കുമാറിനും നന്ദി. നിങ്ങളെപ്പോലുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ പോരാടാനുള്ള എന്റെ ഊര്‍ജ്ജം കെട്ടുപോയേനെ.', വിച്ചു ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com