സിനിമയില്‍ കിക്കോഫിനൊരുങ്ങി വിജയന്‍ ; സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു

ആദ്യ സംരംഭം ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു ചിത്രമാണെന്നും വിജയന്‍ വ്യക്തമാക്കി
സിനിമയില്‍ കിക്കോഫിനൊരുങ്ങി വിജയന്‍ ; സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു

തൃശൂര്‍ :  മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരം ഐ എം വിജയന്‍ പുതിയ മേഖലയിലേക്ക് കാല്‍വെക്കുന്നു. സിനിമാ നിര്‍മാണ രംഗത്തേക്ക് കടക്കുകയാണെന്ന് താരം വ്യക്തമാക്കി. സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ഡാഡി എന്റര്‍ടൈന്‍മെന്റ്‌സ് എന്ന പേരില്‍ നിര്‍മാണ കമ്പനി തുടങ്ങിയ കാര്യം വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ആദ്യ സംരംഭം ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു ചിത്രമാണെന്നും വിജയന്‍ വ്യക്തമാക്കി. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഹായ് ഫ്രണ്ട്‌സ്,
പുതിയൊരു സംരഭത്തിനു തുടക്കം കുറിയ്ക്കുകയാണ്.
ഞാനും സുഹൃത്തുക്കളായ അരുണ്‍ തോമസ്, ദീപു ദാമോദര്‍ എന്നിവരും ചേര്‍ന്ന് 
BIG DADDY ENTERTAINMENT 
എന്ന പേരില്‍ ഒരു മൂവി പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുന്നു. തീര്‍ച്ചയായും എല്ലാവരുടെയും പിന്തുണയും സ്‌നേഹവും അനുഗ്രവും ഞങ്ങള്‍ക്കുണ്ടാകണം.

കമ്പനിയുടെ ആദ്യസിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 
കൂടുതല്‍ വിവരങ്ങള്‍ അടുത്ത ഘട്ടത്തില്‍ പങ്കുവയ്ക്കുന്നതാണ്. 
ഒരു കാര്യം മാത്രം പറയാം. 
ആദ്യസിനിമ തീര്‍ച്ചയായും ഒരു ഫുട്‌ബോള്‍ റിലേറ്റഡ് സിനിമ ആയിരിക്കും !
നന്ദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com