പൂട്ടിക്കിടന്നത് വര്‍ഷങ്ങള്‍; പൂട്ട് പൊളിച്ചത് കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി കാണാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നിവിന്‍ പോളിയും രാഗം തീയേറ്ററില്‍ എത്തും
പൂട്ടിക്കിടന്നത് വര്‍ഷങ്ങള്‍; പൂട്ട് പൊളിച്ചത് കായംകുളം കൊച്ചുണ്ണി

തൃശൂര്‍:  കള്ളന്‍ കായംകുളം കൊച്ചുണ്ണിയാണെങ്കില്‍ പിന്നെയെന്ത് പറയാന്‍ എന്നായിരുന്നു ഒരു കാലത്ത് ആളുകള്‍ പറഞ്ഞത്. തൃശൂര്‍ക്കാര്‍  ഇപ്പോഴും പറയുന്നു കള്ളന്‍ കൊച്ചുണ്ണിയാണെങ്കില്‍ പൂട്ടുപൊളിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന്. അവര്‍ പറയാന്‍ കാരണവുമുണ്ട്. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന തീയേറ്ററാണ് കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ റീലീസോടെ വീണ്ടും പ്രദര്‍ശനം ആരംഭിക്കുന്നത്.

തൃശൂരിന്റെ അടയാളമായ രാഗം തീയേറ്റര്‍ 2015ലാണ് പ്രദര്‍ശനം നിര്‍ത്തിയത്. പുതിയ കാലത്ത് പുത്തന്‍ സാങ്കേതിക വിദ്യകളുമായാണ് തീയേറ്റര്‍ വീണ്ടും തുറക്കുന്നത്. കായംകുളം കൊച്ചുണ്ണി കാണാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നിവിന്‍ പോളിയും രാഗം തീയേറ്ററില്‍ എത്തും.

സംഗിള്‍ സ്‌ക്രീനാണ്. ഫസ്റ്റ് ക്ലാസ്സില്‍ 540 സീറ്റ്, ബാല്‍ക്കണിയില്‍ 240 സീറ്റ്, ലക്ഷ്വറി ബോക്‌സില്‍ 20 സീറ്റ് അങ്ങനെ ആകെ മൊത്തം 800 സീറ്റുകള്‍. പണ്ടത്തെ പോലെ തന്നെ ഗൃലളംേലൃസ ഞീയീ േ(1978) ഈണത്തോടെയുള്ള കര്‍ട്ടന്‍ റൈസേര്‍ പരിപാടിക്കും ഒരു മാറ്റവുമില്ല പക്ഷേ ഇത്തവണ മുതല്‍ മ്യൂസിക് ഡോള്‍ബി അറ്റമോസില്‍ മിക്‌സ് ചെയ്തതായിരിക്കും. ഒന്നേക്കാല്‍ കോടിയുടെ ശബ്ദ സംവിധാനം, ഒരു കോടിയുടെ പ്രൊജക്ടര്‍, എട്ടു ലക്ഷം രൂപയുടെ അമേരിക്കന്‍ സ്‌ക്രീന്‍ ഇങ്ങനെ പോകുന്നു പുതിയ രാഗത്തിന്റെ സവിശേഷതകള്‍.പഴയ ചുറ്റി കറങ്ങിയുള്ള കോണിയും അതുപോലെ തന്നെയുണ്ട്. പാര്‍ക്കിങ് സൗജന്യമാണ്.1250 സീറ്റുകളായിരുന്നു നേരത്തെ. ഇപ്പോഴത് 800 ആയി ചുരുക്കി. കാണാന്‍ മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളെപോലെ ആണെങ്കിലും ടിക്കറ്റ് നിരക്ക് നൂറ് രൂപയാണ്. 

1974 ആഗസ്ത് 24 നാണ് രാഗത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ നെല്ല്'. 50 ദിവസം തുടര്‍ന്ന ആ സിനിമയുടെ പ്രദര്‍ശനത്തിന് പ്രേംനസീര്‍, ജയഭാരതി, അടൂര്‍ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ തിയറ്ററിലെത്തിയിരുന്നു. മലയാള സിനിമാചരിത്രത്തില്‍ എപ്പോഴൊക്കെ പുതുമകളും പരീക്ഷണങ്ങളും പരീക്ഷിക്കുന്നുവോ അപ്പോഴെല്ലാം രാഗ'ത്തിലാണ് ആ സിനിമ പ്രദര്‍ശനത്തിനെത്തുക. ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം തച്ചോളി അമ്പു', ആദ്യത്തെ 70 എംഎം ചിത്രം പടയോട്ടം', ആദ്യത്തെ ത്രീഡി സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചു. ഷോലെ', ബെന്‍ഹര്‍', ടൈറ്റാനിക്' തുടങ്ങിയ ചിത്രങ്ങള്‍ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും കാണാന്‍ രാഗം പ്രേക്ഷകര്‍ക്ക് വഴിയൊരുക്കി.ടൈറ്റാനിക്' 140 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com