സഹതാരങ്ങളുമായി അവിഹിതബന്ധമുണ്ടെന്നു വരെ സംശയിച്ചു;  മീ ടൂവില്‍ വാര്‍ത്തയായി വീണ്ടും ഐശ്വര്യ സല്‍മാന്‍ ബന്ധം

സഹതാരങ്ങളുമായി അവിഹിതബന്ധമുണ്ടെന്നു വരെ സംശയിച്ചു - മീ ടൂവില്‍ വാര്‍ത്തയായി വീണ്ടും ഐശ്വര്യ സല്‍മാന്‍ ബന്ധം
സഹതാരങ്ങളുമായി അവിഹിതബന്ധമുണ്ടെന്നു വരെ സംശയിച്ചു;  മീ ടൂവില്‍ വാര്‍ത്തയായി വീണ്ടും ഐശ്വര്യ സല്‍മാന്‍ ബന്ധം

മുംബൈ: രാജ്യത്ത് മീ ടൂ വിവാദം കത്തിപ്പടരുന്നതിനിടെ ഐശ്വര്യ റായ് - സല്‍മാന്‍ ബന്ധവും ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളും വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഐശ്വര്യയുടെയും സല്‍മാന്റെയും പ്രണയജീവിതം അന്ന് ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വിഷയമായിരുന്നു. പിന്നീട് സല്‍മാനുമായി പിരിഞ്ഞ ശേഷം ഐശ്വര്യ ഒരു അഭിമുഖത്തില്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തിയിരുന്നു. സല്‍മാന്റെ സ്വഭാവ വൈകൃതങ്ങള്‍ വിളിച്ചു പറയുന്നതായിരുന്നു ലോകസുന്ദരിയുടെ അന്നത്തെ വാക്കുകള്‍. 

ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് സല്‍മാനുമായുള്ള ബന്ധം അവസാനിപ്പിച്ചത്. അതിന് ശേഷവും സല്‍മാന്‍ എന്നെ വിളിച്ച് അസംബന്ധങ്ങള്‍ പറയുമായിരുന്നു. അദ്ദേഹം അതുമായി പൊരുത്തപ്പെട്ടിട്ടില്ലായിരുന്നു. എനിക്ക് സഹതാരങ്ങളുമായി അവിഹിത ബന്ധമുണ്ടെന്ന് വരെ സല്‍മാന്‍ സംശയിച്ചിരുന്നു. അഭിഷേക് ബച്ചന്‍, ഷാരുഖ് ഖാന്‍ തുടങ്ങിയവരുടെ പേരെല്ലാം അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരുന്നതായും ഐശ്വര്യ പറയുന്നു.

മാനസികമായി മാത്രമല്ല ശാരീരികമായും സല്‍മാന്‍ ഖാന്‍ തന്നെ ഉപദ്രവിച്ചിരുന്നു. ഭാഗ്യം കൊണ്ട് അതിന്റെ അടയാളങ്ങളൊന്നും ശരീരത്ത് ഇല്ലാതിരുന്നതിനാല്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ താന്‍ ജോലിയ്ക്ക് പോകുമായിരുന്നു. അദ്ദേഹത്തിന്റെ മദ്യാപാനവും അതേ തുടര്‍ന്നുള്ള മോശം പെരുമാറ്റവുമെല്ലാം സഹിച്ചായിരുന്നു താന്‍ കൂടെ നിന്നിരുന്നതെന്നും ഐശ്വര്യ പറയുന്നു.

തന്റെ പേരില്‍ ഐശ്വര്യ റായി ആരോപിച്ചിരുന്ന കാര്യങ്ങളെ കുറിച്ച് സല്‍മാന്‍ ഖാനും വിശദീകരണം നല്‍കിയിരുന്നു. എനിക്ക് ദേഷ്യമോ സങ്കടമോ വരുമ്പോള്‍ സ്വായം ഉപദ്രവിക്കാറേ ഉള്ളു. അതല്ലാതെ താന്‍ ഒരിക്കലും ഐശ്വര്യ ഉപദ്രവിച്ചിട്ടില്ലെന്നായിരുന്നു സല്‍മാന്റെ മറുപടി.

മീ ടൂ ക്യാമ്പയിന് പിന്തുണ നല്‍കിയ ഐശ്വര്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഞാന്‍ എപ്പോഴും പ്രതികരിച്ചിട്ടുണ്ട്, പണ്ടും പറഞ്ഞിട്ടുണ്ട്,  ഇപ്പോഴും പറയുന്നുണ്ട് ഇനിയങ്ങോട്ടും പറയഞ്ഞുകൊണ്ടേയിരിക്കും. സിനിമാ രംഗത്ത് സ്ത്രീകള്‍ക്കെതിരെയുള്ളഅതിക്രമങ്ങള്‍ തുടങ്ങിയിട്ട് കാലം കുറേയായി. പക്ഷേ പലരും ഭയവും ആത്മവിശ്വാസമില്ലായ്മ മൂലവും അതൊന്നും തുറ്‌നനു പറഞ്ഞിട്ടില്ല. ഇന്ന് അതിനൊരു മാറ്റം വന്നിരിക്കുന്നു എന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. ഐശ്വര്യയുടെ വാക്കുകള്‍ ഇതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com