'നിങ്ങളുടെ മഞ്ഞപ്പത്ര വാര്‍ത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത്, ആ അച്ഛനും മകളും സ്വസ്ഥമായി ഉറങ്ങട്ടേ'

ബാലുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് കണ്ടുപിടിക്കണമെന്നുമാണ് ഒരു വിഭാഗം 'സത്യാന്വേഷി'കളുടെ ആവശ്യം
'നിങ്ങളുടെ മഞ്ഞപ്പത്ര വാര്‍ത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത്, ആ അച്ഛനും മകളും സ്വസ്ഥമായി ഉറങ്ങട്ടേ'

ബാലഭാസ്‌കറിന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തിലാണ് ഇപ്പോഴും സംഗീത സ്‌നേഹികള്‍. അദ്ദേഹം വയലിനില്‍ തീര്‍ത്ത വിസ്മയങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എന്നാല്‍ അതിനൊപ്പം തന്നെ ബാലുവിന്റെ മരണം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവരും കുറവല്ല. ബാലുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് കണ്ടുപിടിക്കണമെന്നുമാണ് ഒരു വിഭാഗം 'സത്യാന്വേഷി'കളുടെ ആവശ്യം.

സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് പോസ്റ്റുകളും മറ്റും വരാന്‍ തുടങ്ങിയതോടെ അതിന് എതിരേ രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത സംവിധായകനും ഗായകനുമായി ഇഷാന്‍ ദേവ്. ആരെയും ബുദ്ധിമുട്ടിക്കാതെ കഠിനപ്രയത്‌നത്തില്‍ ഉയര്‍ന്നുവന്ന ആളാണ് ബാലഭാസ്‌കറെന്നും വെറും സ്വാര്‍ത്ഥ താല്‍പ്പര്യത്തിന് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ തരംതാഴ്ത്തിക്കാണിക്കരുതെന്നുമാണ് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ ഇഷാന്‍ പറയുന്നത്. നിങ്ങളുടെ മഞ്ഞപ്പത്ര വാര്‍ത്തയാക്കി ആ കലാകാരനെ മാറ്റരുതെന്നും അച്ഛനും മകളും സ്വസ്ഥമായി ഉറങ്ങിക്കോട്ടെയെന്നും അദ്ദേഗം കുറിച്ചു. 

ഇഷാന്‍ ദേവിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

ആരെയും ബുദ്ധിമുട്ടിക്കാതെ, ആരെയും പാര വെക്കാതെ, ആരെയും ഉപയോഗിക്കാതെ സ്വന്തം പ്രയത്‌നം ,കഷ്ട്ടപാട് ,കഠിനാധ്വാനം എന്നിവ കൊണ്ടുമാത്രം മേലെ വന്ന് എല്ലാവര്‍ക്കും മാതൃക ആയും മാര്‍ഗദര്‍ശി ആയും മാറിയ കലാകാരനാണ് ബാലഭാസ്‌കര്‍. 

വെറും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയും മറ്റും തരം താഴ്ത്തുന്നതരത്തിലുള്ള പോസ്റ്റുകള്‍ ,വീഡിയോ എന്നിവ വന്നുതുടങ്ങി. കേരളം കണ്ട ഏറ്റവും മഹാനായ കലാകാരന്മാരില്‍ ഒരാളാണ് ബാലഭാസ്‌കര്‍ എന്ന് നിസംശയം പറയുന്ന നമ്മള്‍ അദ്ദേഹത്തെ ഇങ്ങനെ കരിവാരി തേക്കുന്നത് വളരെ വേദനാ ജനകമാണ്.

അടുത്തറിയാവുന്ന എല്ലാവര്‍ക്കും പ്രിയപ്പെട്ട ആള്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും. കേവലം നിങ്ങളുടെ മഞ്ഞപത്ര വാര്‍ത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത്. കൂടെ നിന്നു ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇത്.സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും ...പഌസ്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com