'ഹിന്ദി സിനിമാ ലോകം കാട്ടിത്തരുന്നത്‌ശക്തമായ നിലപാട്', മലയാള സിനിമാ സംഘടനകൾക്കെതിരെ അഞ്ജലി മേനോൻ  

2017 ൽ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സംഘടനകൾ തുണച്ചില്ലെന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അവർ തുറന്നുപറഞ്ഞു
'ഹിന്ദി സിനിമാ ലോകം കാട്ടിത്തരുന്നത്‌ശക്തമായ നിലപാട്', മലയാള സിനിമാ സംഘടനകൾക്കെതിരെ അഞ്ജലി മേനോൻ  

ടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മലയാള സിനിമാ സംഘടനകളുടെ നിലപാട് തുകച്ചും അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്ന് സംവിധായിക അഞ്ജലി മേനോൻ. ബോളിവുഡിൽ ‘മീ ടൂ’ ക്യാംപെയിന് ലഭിക്കുന്ന പിന്തുണ ധൈര്യം പകരുന്ന ഒന്നാണെന്നും  അഭിമാനത്തിനു നേരെയുള്ള അതിക്രമങ്ങൾ സിനിമാ വ്യവസായത്തിൽ അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ് ഹിന്ദി സിനിമാ ലോകം കാട്ടിതരുന്നതെന്നും അഞ്ജലി മേനോൻ പറഞ്ഞു. 

2017 ൽ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സംഘടനകൾ തുണച്ചില്ലെന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അവർ തുറന്നുപറഞ്ഞു.  ‌"കേരളം ശക്തമായ സിനിമാ സംഘടനകൾ പ്രവർത്തിക്കുന്ന ഇടമാണ്‌. രാജ്യാന്തര തലത്തിൽ പോലും അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവർത്തകരും ഇവിടെയുണ്ടെന്നതു മറക്കുന്നില്ല. എന്നിട്ടും ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികൾ എവിടെ. ഇതും ഒരു നിലപാടാണ്. തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത്", അഞ്ജലി പറഞ്ഞു. ‘ടേക്കിങ് എ സ്റ്റാൻഡ്’ എന്ന് പേരു നൽകി കുറിച്ച ബ്ലോ​ഗിലാണ് തന്റെ അഭിപ്രായങ്ങൾ അവർ തുറന്നുപറഞ്ഞിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com