'അമ്മ'യ്‌ക്കെതിരെ തുറന്ന പോരിന് ഡബ്ല്യുസിസി; കൂടുതല്‍ പേര്‍ പുറത്തുവന്നേക്കും,വൈകുന്നേരം വാര്‍ത്താ സമ്മേളനം 

ടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് എതിരെ നടപടി വൈകുന്നതില്‍ താര സംഘടനയായ അമ്മയ്ക്ക് എതിരെ തുറന്ന പോരിന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്
'അമ്മ'യ്‌ക്കെതിരെ തുറന്ന പോരിന് ഡബ്ല്യുസിസി; കൂടുതല്‍ പേര്‍ പുറത്തുവന്നേക്കും,വൈകുന്നേരം വാര്‍ത്താ സമ്മേളനം 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് എതിരെ നടപടി വൈകുന്നതില്‍ താര സംഘടനയായ അമ്മയ്ക്ക് എതിരെ തുറന്ന പോരിന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് ഡബ്ല്യുസിസി പ്രതിനിധികള്‍ വ്യക്തമാക്കി. 

നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കൂടതുല്‍ താരങ്ങള്‍ അമ്മയില്‍ നിന്ന് പുറത്തുവന്നേക്കുമെന്നും സൂചനകള്‍ ലഭിക്കുന്നു. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന താരസംഘടനയുടെ നിര്‍വാഹ സമിതി യോഗത്തില്‍ ജനറല്‍ ബോഡിക്ക് മാത്രമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുക എന്ന് വ്യക്തമാക്കിയിരുന്നു. ജനറല്‍ ബോഡി ഉടനേ കൂടുകയില്ലെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വരം കടുപ്പിച്ച് വനിതാ കൂട്ടായ്മ രംഗത്ത് വന്നിരിക്കുന്നത്. നടനും എംഎല്‍എയുമായ മുകേഷിന് എതിരെ ഉയര്‍ന്ന് പീഡന ആരോപണത്തില്‍ നടപടിയെടുക്കാത്തതിലും നിതാ കൂട്ടായ്മായ്ക്ക് അമര്‍ഷമുണ്ട്.


ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയുടെ തീരുമാത്തില്‍ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി നല്‍കിയ കത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇനിയും ഇത്തരത്തില്‍ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നാണ് ഡബ്ല്യുസിസി വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com