പതിനേഴുകാരി വാതിലില്‍ മുട്ടി; രക്ഷിക്കണേ എന്ന് വിളിച്ചു; വെളിപ്പെടുത്തലുമായി രേവതി

പതിനേഴുകാരി വാതിലില്‍ മുട്ടി - രക്ഷിക്കണേ എന്ന് വിളിച്ചു,  വെളിപ്പെടുത്തലുമായി രേവതി
പതിനേഴുകാരി വാതിലില്‍ മുട്ടി; രക്ഷിക്കണേ എന്ന് വിളിച്ചു; വെളിപ്പെടുത്തലുമായി രേവതി

കൊച്ചി:  ഒന്നരവര്‍ഷം മുന്‍പ് ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷനേടുന്നതിനായി പതിനേഴുകാരി തന്റെ വാതിലില്‍ വന്ന് മുട്ടിയെന്ന വെളിപ്പെടുത്തലുമായി നടി രേവതി. ഡബ്ല്യസിസി വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു രേവതിയുടെ തുറന്ന് പറച്ചില്‍. നാളെ മറ്റൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്നും രേവതി പറഞ്ഞു. 

മീ ടുവില്‍ രാജ്യമാകെ വെളിപ്പെടുത്തലുണ്ടാകുന്ന സാഹചര്യത്തില്‍ ബോളിവുഡ് നടന്‍മാരായ അമീര്‍ ഖാന്‍, അക്ഷയ് കുമാര്‍ ഉള്‍പ്പടെയുള്ള പ്രമുഖ നടന്‍മാരെല്ലാം ഇരയായ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുകയാണ്. എന്നാല്‍ ഇവിടെ സംഘടനയുടെ തലപ്പത്തുള്ളവര്‍ പോലും കുറ്റാരോപിതനായ നടനെവച്ച് സിനിമ ചെയ്യാനാണ് തിരക്ക് കൂട്ടുന്നത്. നാട്് മുഴുവന്‍ ഇരയായ പെണ്‍കുട്ടിക്ക് ഒപ്പം നില്‍ക്കുമ്പോഴും അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നമുക്ക് നോക്കാമെന്നായിരുന്നു മറുപടി. ചലചിത്രരംഗത്തെ ഈ പ്രവണതക്കെല്ലാം മാറ്റം വരണം. മാറ്റം വരുത്തണമെങ്കില്‍ ഈ സംഘടനയില്‍ തുടര്‍ന്നേ പറ്റു. സംവാദത്തിന്റെ ആവശ്യമുള്ളത് കൊണ്ടാണ് ഈ സംഘടനയില്‍ തുടരുന്നത്. സംഘടനയില്‍ നേതൃമാറ്റമല്ല ഞങ്ങളുടെ ആവശ്യം. ധൈര്യത്തോടെ ജോലിക്ക് പോകാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാകണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പാര്‍വതി പറഞ്ഞു.

അമ്മ എന്ന സംഘടനയിലെ അംഗങ്ങളെല്ലാം  സെലിബ്രേറ്റികളാണ്. അവര്‍ പറയുന്നത്, ആഹാരം കഴിക്കുന്നത് ചിന്തിക്കുന്നത് പോലും നമ്മുടെ സമൂഹത്തില്‍ വാര്‍ത്തായണ്.അപ്പോള്‍ ആ ഉത്തരവാദിത്തം കാട്ടാന്‍ അവര്‍ തയ്യാറാകണം. ഇത് ഞങ്ങള്‍ ഒരാളെ കുറിച്ചല്ല പറയുന്നത്. നാളെ മറ്റൊരാള്‍ക്കും ഈ ഗതി വരരുതെന്ന് രേവതി പറഞ്ഞു. സിനിമ എന്ന് പറയുന്നത് മനോഹരമായ വ്യവസായമാണ്. അവിടെ ജോലി ചെയ്യാനെത്തുന്ന പതിനേഴ് വയസ്സുള്ള പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കണം. ഞങ്ങളുടെ മക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഈ രംഗത്ത് തുടരുകയാണ്. അമ്മ പ്രസിഡന്റ് വിളിച്ച യോഗത്തിന് പോയത് അവരെ വിശ്വാസമുള്ളത് കൊണ്ടായിരുന്നു. ഇപ്പോള്‍ തോന്നുന്നു അതെല്ലാം ഒരു നാടകമായിരുന്നെന്ന്. നിങ്ങള്‍ ഞങ്ങളുടെ വാക്കുകള്‍ എഴുതു അത് മാറ്റമുണ്ടാക്കുമെന്ന് രേവതി പറഞ്ഞു.

അഭിപ്രായ വ്യത്യാസം ഏറെയുണ്ടെങ്കിലും അമ്മയില്‍ തുടരുമെന്ന് നടിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമ്മ എന്ന സംഘടനയ്ക്ക്് നേരയെല്ല ഞങ്ങളുടെ പ്രതിഷേധം. അതിന്റെ നേതൃത്വം സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. ഞങ്ങള്‍ അംഗങ്ങള്‍ എന്നനിലയില്‍ യോഗത്തില്‍ പങ്കെടുക്കും. പക്ഷെ നേതൃത്വത്തെ കണ്ണടച്ച് വിശ്വസിക്കില്ല. സംഘടനയുടെ നിലപാടില്‍ സംതൃപ്തരല്ലെങ്കിലും സംഘടന വിട്ട് പോകുമെന്ന് പ്രതീക്ഷ ആര്‍ക്കും വേണ്ട. ഇത് ഒരു തുടക്കം മാത്രമാണ്. ഞങ്ങള്‍ക്ക് ഏറെ സഞ്ചരിക്കാനുണ്ട്. സിനിമ വ്യവസായം  വളരെ വിപ്ലകരമായി മുന്നേറുമ്പോള്‍ ഏറെ ക്ലിയറാകണം. നിങ്ങള്‍ ഒന്നും പറയരുത്, നമ്മള്‍ ഒറ്റക്കെട്ടാണെന്ന പറയാന്‍ ഇനി ഞങ്ങളെ കിട്ടില്ലെന്നും ഡബ്ല്യുസിസി അംഗ്ങ്ങള്‍ വാര്‍ത്താ സ്‌മ്മേളനത്തില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com