മീ ടൂ മലയാള സിനിമയിലേക്കും ? ; സൂചന നല്‍കി എന്‍ എസ് മാധവന്‍

വനിതാ കൂട്ടായ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ മീ ടൂ വെളിപ്പെടുത്തല്‍ ഉണ്ടായേക്കുമെന്നാണ് അഭ്യൂഹം
മീ ടൂ മലയാള സിനിമയിലേക്കും ? ; സൂചന നല്‍കി എന്‍ എസ് മാധവന്‍

കൊച്ചി :  ബോളിവുഡിനെയും ടോളിവുഡിനെയും കോളിവുഡിനെയും പിടിച്ചുലച്ച വിവാദം മലയാള സിനിമയിലേക്കും വ്യാപിക്കുന്നു ?. സിനിമയിലെ വനിതാ കൂട്ടായ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ മീ ടൂ വെളിപ്പെടുത്തല്‍ ഉണ്ടായേക്കുമെന്നാണ് അഭ്യൂഹം.  എഴുത്തുകാരന്‍ എന്‍എസ് മാധവനാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. 

ട്വിറ്റര്‍ സന്ദേശത്തിലൂടെ എന്‍എസ് മാധവന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ ഡബഌയുസിസിയുടെ വാര്‍ത്താസമ്മേളനം ഒഴിവാക്കരുത്. മീ ടൂ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് സൂചനയുള്ളതായി ട്വീറ്റില്‍ വ്യക്തമാക്കുന്നു. 

ദിലീപ് വിഷയത്തില്‍ താരസംഘടന പുലര്‍ത്തുന്ന മെല്ലെപ്പോക്ക് സമീപനത്തില്‍ പ്രതിഷേധിച്ചാണ് വനിതാ കൂട്ടായ്മ വാര്‍ത്താ സമ്മേളനം വിളിച്ചത്. ദിലീപ് വിഷയത്തില്‍ അമ്മ മുന്നോട്ടുവെച്ച നിയമോപദേശം അമ്മ എക്‌സിക്യൂട്ടീവ് തള്ളിയിരുന്നു. നിലപാടില്‍ പ്രതിഷേധിച്ച് കൂടുതല്‍ നടിമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com