'അക്രമികള്‍ക്കൊപ്പം ഞങ്ങള്‍ ജോലി ചെയ്യില്ല'; ശപഥം ചെയ്ത് വനിത സംവിധായികമാര്‍

'അതിക്രമങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി തുറന്നു പറഞ്ഞവര്‍ക്ക് ഞങ്ങള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു'
'അക്രമികള്‍ക്കൊപ്പം ഞങ്ങള്‍ ജോലി ചെയ്യില്ല'; ശപഥം ചെയ്ത് വനിത സംവിധായികമാര്‍

മുംബൈ; ഇന്ത്യന്‍ സിനിമയില്‍ കത്തിപ്പടരുന്ന മീ ടൂ മൂവ്‌മെന്റിന് പിന്തുണ പ്രഖ്യാപിച്ച് വനിത സംവിധായികമാര്‍. ലൈംഗിക ആരോപണം നേരിടുന്നവര്‍ക്കെതിരേ പ്രവര്‍ത്തിക്കില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ് സംവിധായികമാര്‍. കന്‍കണ സെന്‍ശര്‍മ, നന്ദിത ദാസ്, മേഘന ഗുല്‍സര്‍, ഗൗരി ഷിന്‍ഡെ, കിരണ്‍ റാവു, റീമ കഗ്തി, സോയ അക്തര്‍, അലന്‍ക്രിത ശ്രീവാസ്തവ, നിത്യ മെഹ്‌റ, രുചി നരേയ്ന്‍, സൊനാലി ബോസ് എന്നീ സംവിധായകരാണ് മീടൂ വില്‍ പങ്കെടുത്ത് അനുഭവം തുറന്നു പറഞ്ഞവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. 

സ്ത്രീയെന്നും സംവിധായകരെന്നുമുള്ള നിലയില്‍ മീ ടൂ മൂവ്‌മെന്റിനെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ഒരുമിക്കുകയാണ്. അതിക്രമങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി തുറന്നു പറഞ്ഞവര്‍ക്ക് ഞങ്ങള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. അവരുടെ ധൈര്യം വലിയ മാറ്റങ്ങള്‍ക്കാണ് കാരണമാകും. തൊഴിലിടങ്ങളില്‍ സുരക്ഷിതവും സമത്വവുമുള്ള അന്തരീക്ഷം ഒരുക്കുക എന്നതിനെക്കുറിച്ച് ബോധവല്‍ക്കരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആരോപണം നേരിടുന്നവര്‍ക്കെതിരേ ജോലി ചെയ്യില്ലെന്നുള്ള തീരുമാനത്തിലാണ്. ഇന്റസ്ട്രിയിലെ മറ്റുള്ളവരും അത് പിന്‍തുടരണമെന്നാണ് ആഗ്രഹം. 11 പേര്‍ ചേര്‍ന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 

#metooindia

A post shared by Konkona Sensharma (@konkona) on

ഇതുവരെ നിരവധി പേരാണ് മീടൂവില്‍ കുടുങ്ങിയത്. നാന പടേക്കര്‍, സുഭാഷ് കപൂര്‍, അലോക്, നാഥ്, സുഭാഷ് ഗായ്, വികാസ് ബാഹല്‍ അങ്ങനെ ആരോപണ വിദേയരുടെ പട്ടിക ഓരോ ദിവസവും നീളുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com