'ഇരപിടിയന്മാരെ പുറത്തുകൊണ്ടുവരാന്‍ പറ്റില്ലെങ്കില്‍ മിണ്ടാതിരിക്കൂ, നേരെ നിന്ന് പോരാടുന്ന സ്ത്രീകളെ പരാജയപ്പെടുത്തുന്നത് എന്തിനാണ്'

ഇത്തരം ക്യാംപെയ്‌നുകള്‍ നേരെ നിന്ന് പോരാടുന്ന കരുത്തരായ സ്ത്രീകളുടെ യുദ്ധങ്ങളെ കൂടി പരാജയപ്പെടുത്തുമെന്നാണ് ഖുശ്ബു പറയുന്നത്
'ഇരപിടിയന്മാരെ പുറത്തുകൊണ്ടുവരാന്‍ പറ്റില്ലെങ്കില്‍ മിണ്ടാതിരിക്കൂ, നേരെ നിന്ന് പോരാടുന്ന സ്ത്രീകളെ പരാജയപ്പെടുത്തുന്നത് എന്തിനാണ്'

സിനിമ മേഖലയില്‍ മീടൂ മൂവ്‌മെന്റ് ശക്തമാകുന്നതിനിടയില്‍ ക്യാംപെയ്‌നെ വിമര്‍ശിച്ച് നടി ഖുശ്ബു രംഗത്ത്. എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി തുറന്ന് പറച്ചിലുകള്‍ നടത്തുന്നത് കാണുന്നത് ദയനീയമാണെന്നും ഇരയാണെങ്കില്‍ ഇരപിടിയന്മാരെ വെളിച്ചത്തുകൊണ്ടുവരാന്‍ ആര്‍ജവം കാണിക്കണമെന്നും താരം പറഞ്ഞു. സിനിമ മേഖലയില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മീ ടൂവിനോടുള്ള അതൃപ്തി രാഷ്ട്രീയ പ്രവര്‍ത്തക കൂടിയായ താരം വ്യക്തമാക്കിയത്. 

ഇത്തരം ക്യാംപെയ്‌നുകള്‍ നേരെ നിന്ന് പോരാടുന്ന കരുത്തരായ സ്ത്രീകളുടെ യുദ്ധങ്ങളെ കൂടി പരാജയപ്പെടുത്തുമെന്നാണ് ഖുശ്ബു പറയുന്നത്. 40 വര്‍ഷം നീണ്ട കരിയറില്‍ മീടൂ അനുഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ എന്ന് പലരും ചോദിക്കുകയുണ്ടായെന്നും എന്നാല്‍ നിങ്ങളെ നിരാശപ്പെടുത്തേണ്ടി വന്നതില്‍ ക്ഷമിക്കണം എന്നും ഖുശ്ബു പറഞ്ഞു. താനെപ്പോഴും തന്റേതായ യുദ്ധം നയിക്കുന്ന ആളാണ് അത് എന്ത് വിഷയമായാലും ശക്തമായി പ്രതികരിക്കാറുണ്ട്. മീ ടൂവുമായി ബന്ധപ്പെട്ട് മാത്രമല്ല സമയത്ത് പ്രതിഫലം ഉറപ്പുവരുത്തുന്ന കാര്യത്തിലും അങ്ങനെയാണെന്ന് താരം വ്യക്തമാക്കി. 

'ലൈംഗിക അതിക്രമം കാണിക്കുന്നവര്‍ എല്ലാ രംഗത്തും ഉണ്ട്, സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല. സ്ത്രീകള്‍ തിരിച്ചടിക്കുമ്പോള്‍ രക്ഷാര്‍ത്ഥം അവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ആത്മാഭിമാനവും അന്തസ്സും മാറ്റിവെച്ചിട്ട് ലഭിക്കുന്ന ഒരു സ്ഥാനമാനവും അത്ര ശക്തമായിരിക്കില്ല. നമുക്ക് എല്ലായ്‌പ്പോഴും ഒരു ചോയ്‌സ് ഉണ്ടെന്ന് ഓര്‍ക്കുക.'

ഇരപിടിയന്മാരെ പുറത്തുകൊണ്ടുവരാന്‍ ആര്‍ജവമില്ലെങ്കില്‍ മിണ്ടാതിരിക്കണം എന്നാണ് ഖുശ്ബു പറയുന്നത്. ഒരു ക്യാംപെയ്‌നിന്റെ ഭാഗമായി മാത്രം നിങ്ങള്‍ പറഞ്ഞുപോകുമ്പോള്‍ നേരേ നിന്ന് പോരാടുന്ന കരുത്തരായ സ്ത്രീകളുടെ യുദ്ധങ്ങളെ കൂടി പരാജയപ്പെടുത്തുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com