ബാലഭാസ്കറിന് സംഗീതാഞ്ജലിയുമായി ഇംഗ്ലീഷ് ഗായകൻ സാജ് സാബ്‌രി; വൈറല‌ായി വീഡിയോ 

'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍' എന്നു തുടങ്ങുന്ന ഗാനമാണ് ബാലഭാസ്കറിനായി സാജ് സാബ്‌രി ആലപിച്ചത്
ബാലഭാസ്കറിന് സംഗീതാഞ്ജലിയുമായി ഇംഗ്ലീഷ് ഗായകൻ സാജ് സാബ്‌രി; വൈറല‌ായി വീഡിയോ 

സംഗീത ആസ്വാദകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി ബാലഭാസ്കർ ലോകത്തോടു വിടപറഞ്ഞെങ്കിലും ആ വിയോ​ഗത്തിനിപ്പുറവും സമൂഹമാധ്യമങ്ങളിൽ നിറയുന്നത് ആദ്ദേഹത്തിന്റെ ഓർമകളും സം​ഗീതവുമൊക്കെയാണ്.  യുകെയില്‍ നിന്നുള്ള ഇംഗ്ലീഷ് ഗായകന്‍ സാജ് സാബ്‌രി സോഷ്യൽ മീഡിയയിലൂടെ ബാലഭാസ്‌കറിന് ആദരാഞ്ജലിയര്‍പ്പിച്ച് പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 
 
ഇപ്പോള്‍ ദുബായില്‍ താമസിക്കുന്ന സാജ് സാബ്‌രി 'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍' എന്നു തുടങ്ങുന്ന ഗാനമാണ് ബാലഭാസ്കറിനായി ആലപിച്ചത്. സാബ്‌രിയുടെ ​ഗാനത്തിനൊപ്പം ബാലഭാസ്കർ വേദിയിൽ ഈ ​ഗാനം വയലിനിൽ വായിക്കുന്നതും വീഡിയോയിൽ ആസ്വദിക്കാം. താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു കലാകാരനാണ് ബാലഭാസ്കറെന്ന് വീഡിയോയുടെ ആമുഖത്തിൽ സാബ്‌രി പറയുന്നു. അദ്ദേഹത്തോടൊപ്പം ഒരിക്കൽപോലും വേദി പങ്കിടാനാകാത്തതിന്റെ ദുഃഖവും സാബ്‌രി പങ്കുവെച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com