വൈക്കം വിജയലക്ഷ്മിയുടെ പാട്ടിന് ഇനി അനൂപിന്റെ  കൂട്ട്  ; വിവാഹം ഒക്ടോബറില്‍

. ഈ മാസം പത്തിന് വിജയലക്ഷ്മിയുടെ വസതിയില്‍ വച്ചാണ് വിവാഹ നിശ്ചയം.
വൈക്കം വിജയലക്ഷ്മിയുടെ പാട്ടിന് ഇനി അനൂപിന്റെ  കൂട്ട്  ; വിവാഹം ഒക്ടോബറില്‍

കോട്ടയം: വൈക്കം വിജയലക്ഷ്മിയുടെ പാട്ടിന് കൂട്ടാവാന്‍ മിമിക്രി ആര്‍ട്ടിസ്റ്റായ അനൂപ് എത്തും. വിജയ ലക്ഷ്മിയുടെ സംഗീതമാണ് അവരിലേക്ക് ആകര്‍ഷിച്ചതെന്ന് വിവാഹ വാര്‍ത്ത പരസ്യമാക്കി അനൂപ് പറഞ്ഞു.

 പാലാ പുലിയന്നൂര്‍ സ്വദേശിയായ നാരായണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകനാണ് അനൂപ്. ഈ മാസം പത്തിന് വിജയലക്ഷ്മിയുടെ വസതിയില്‍ വച്ചാണ് വിവാഹ നിശ്ചയം. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തുമെന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. 

സെല്ലുലോയിഡിലെ ' കാറ്റേ കാറ്റേ എന്ന ഗാനമാണ് വിജയലക്ഷ്മിയെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. ശാസ്ത്രീയ സംഗീതത്തിലും ഗായത്രീവീണയിലും പ്രഗത്ഭ കൂടിയാണ് വിജയലക്ഷ്മി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com