പാതിരാത്രി മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി ആരാധകര്‍; കേക്ക് വേണോയെന്ന് മമ്മൂട്ടി; കേക്ക് വിതരണം ഏറ്റെടുത്ത് ദുല്‍ഖര്‍ ( വീഡിയോ)

പാതിരാത്രി മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി ആരാധകര്‍-  കേക്ക് വേണോയെന്ന് മമ്മൂട്ടി - കേക്ക് വിതരണം ഏറ്റെടുത്ത് ദുല്‍ഖര്‍ 
പാതിരാത്രി മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി ആരാധകര്‍; കേക്ക് വേണോയെന്ന് മമ്മൂട്ടി; കേക്ക് വിതരണം ഏറ്റെടുത്ത് ദുല്‍ഖര്‍ ( വീഡിയോ)

കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക്  പിറന്നാള്‍ ആശംസകളുമായി ആരാധാകരും സൈബര്‍ ലോകവും. മമ്മൂട്ടിയോടൊപ്പം ആരാധാകര്‍ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 67ാം ജന്മദിനത്തില്‍ താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയ ആരാധകരെ മമ്മൂട്ടി കാണുന്ന വിഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. 

കാറില്‍ നിന്ന് വീടിനുള്ളിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ആരാധകര്‍ ഗേറ്റിന് പുറത്ത് പിറന്നാളാശംസകളുമായി എത്തിയത്. ഹാപ്പി ബെര്‍ത്ത്‌ഡേ മമ്മൂക്ക എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍.  വീടിന് പുറത്തേക്ക് എത്തി. കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകര്‍  കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു.

പിന്നീട് അല്‍പസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തി. പിന്നീട് ദുല്‍ഖര്‍ ആരാധകര്‍ക്കായി കേക്ക് വിതരണം ചെയ്തു. ഈ സ്‌നേഹ വിഡിയോ ആരാധകര്‍ സോഷ്യല്‍ ലോകത്ത് പങ്കുവച്ചതോടെ ആ കേക്കിനോളം മധുരത്തില്‍ മറ്റുള്ളവരും  പങ്കുവയ്ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com