ശരീരത്തിന്റെ അപൂര്‍ണതകളെ ആഘോഷിക്കൂ.. ടോപ് ലെസ് ചിത്രവുമായി സലോണി ചോപ്ര

എല്ലാവരും പറയുന്നത് പോലെ മെലിഞ്ഞ മനുഷ്യരെല്ലാം ആരോഗ്യമുള്ളവരല്ല. തടിച്ചവരെല്ലാം പൊണ്ണത്തടിയന്‍മാരുമല്ല. പക്ഷേ എല്ലാ സ്ത്രീകളും സുന്ദരിമാരാണ് .
ശരീരത്തിന്റെ അപൂര്‍ണതകളെ ആഘോഷിക്കൂ.. ടോപ് ലെസ് ചിത്രവുമായി സലോണി ചോപ്ര

ഒരു ശരീരവും പൂര്‍ണമല്ല, അതുകൊണ്ട് നിങ്ങളുടെ കുറവുകളെ ആഘോഷിക്കൂ എന്ന അടിക്കുറിപ്പോടെയാണ് ടോപ് ലെസ് ചിത്രം എം ടിവിയിലെ അഭിനേത്രി സലോണി ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ബെല്‍ജിയത്തിലെ ബ്രൂഗില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് അവര്‍ ഈ ചിത്രം ആരാധാകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

ഹൃദയം കൊണ്ട് ആരാധകരോട് സംസാരിക്കുന്നതില്‍ സലോണി എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്ന് അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് മനസിലാകും. ഇതിന് മുന്‍പ് ആര്‍ത്തവ രക്തത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത്  അതില്‍ അശ്ലീലമായി ഒന്നുമില്ലെന്ന് അവര്‍ തന്റെ സ്ത്രീ ആരാധകരോട് പറഞ്ഞിരുന്നു.

സലോണിയുടെ ഹൃദയസ്പര്‍ശിയായ ആ കുറിപ്പ് ഇങ്ങനെ...' ഞാന്‍ ഗര്‍ഭിണി അല്ല, എനിക്ക് ദത്തെടുക്കാനാണ് താത്പര്യം. പെണ്‍കുട്ടികളോട് ഗര്‍ഭിണിയാണോ എന്ന് ചോദിക്കുന്നത് ഒഴിവാക്കൂ, അത് നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല.

നോക്കൂ, എല്ലാ പെണ്‍കുട്ടികള്‍ക്കും ആലില പോലുള്ള വയറല്ല ഉള്ളത്. ചിലര്‍ക്ക് സ്‌ട്രെറ്റ്ച് മാര്‍ക്കുകളും മറ്റ് ചിലരുടെ വയറില്‍ തടി കൂടിയത് മൂലമുണ്ടായ നീര്‍ച്ചുഴികളും കാണാം. മറ്റ് ചിലര്‍ക്ക് വയറില്‍ വരെ മുഖക്കുരു വരാറുണ്ട്. ഞെട്ടണ്ട, ഇത്തരം വൈവിധ്യങ്ങളോട് കൂടിയതാണ് ഓരോ ശരീരവും. എല്ലാ പുരുഷന്‍മാരും സിക്‌സ്പാക്കുകാരും അല്ല. 

ഇനി മുടിയുടെ കാര്യം നോക്കിയാല്‍ തന്നെ ഒട്ടുമിക്ക പെണ്‍കുട്ടികള്‍ക്കും പെര്‍ഫെക്ട് ആയ മുടിയല്ല ഉള്ളത്. ചിലര്‍ക്ക് ചകിരിനാര് പോലെ ഒട്ടും സോഫ്റ്റല്ലാത്ത മുടിയാണ്, ചിലരുടെ മുടി ഒരു ചോദ്യവും പറച്ചിലും ഇല്ലാതെ പൊട്ടിപ്പോകുന്നതുമാണ്. ചര്‍മ്മത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ചിലരുടെ ചര്‍മ്മം ഭയങ്കര എണ്ണ മെഴുക്കുള്ളതാണ്. മറ്റുള്ളവര്‍ ഓരോ പത്ത് മിനിറ്റിലും മോയ്‌സ്ചറൈസര്‍ കൊണ്ട് ജീവിക്കുന്നവരും.
 എല്ലാവരും പറയുന്നത് പോലെ മെലിഞ്ഞ മനുഷ്യരെല്ലാം ആരോഗ്യമുള്ളവരല്ല. തടിച്ചവരെല്ലാം പൊണ്ണത്തടിയന്‍മാരുമല്ല. പക്ഷേ എല്ലാ സ്ത്രീകളും സുന്ദരിമാരാണ് . പക്ഷേ ശരീരത്തിന്റെ അപൂര്‍ണതകളെ ഓര്‍ത്ത് മണിക്കൂറുകളോളം ദിവസവും ആകുലപ്പെടുന്നവരും. മോഡലുകളോട് സ്വന്തം ശരീരത്തെ താരതമ്യം ചെയ്ത് ഉള്ള ആത്മവിശ്വാസം കൂടി കളഞ്ഞു കുളിച്ചാണ് പലരും ജീവിക്കുന്നത്.  ഇന്നത്തെ ടാസ്‌ക് , നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ത്രീക്ക് അവളില്‍ത്തന്നെ ആനന്ദിക്കാനുള്ള കാരണമാവുക, അവരെ ഈ ചിത്രത്തിനടിയില്‍ ടാഗ് ചെയ്തതിന് ശേഷം എന്താണ് അവരെ അതുല്യമാക്കുന്നതെന്ന്, സുന്ദരിയാക്കുന്നതെന്ന് കുറിക്കുക.' എന്നാണ് താരം കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com