'എന്റെ പിറന്നാള്‍ നിനക്ക് ഓര്‍മയില്ലല്ലേടാ'; മിഥുന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന ജോജുവിന് തന്റെ പിറന്നാള്‍ ഓര്‍മപ്പെടുത്തി ബിജു മേനോന്‍

കമന്റ് ഇട്ടതോടെ ജോജു മാത്രമല്ല നിരവധി പേര്‍ ബിജു മേനോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
'എന്റെ പിറന്നാള്‍ നിനക്ക് ഓര്‍മയില്ലല്ലേടാ'; മിഥുന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന ജോജുവിന് തന്റെ പിറന്നാള്‍ ഓര്‍മപ്പെടുത്തി ബിജു മേനോന്‍

ടനും അവതാരകനുമായ മിഥുന്റെ വിവാഹ വാര്‍ഷികമായിരുന്നു ഇന്ന്. നിരവധി പേരാണ് മിഥുനും ഭാര്യ ലക്ഷ്മിക്കും ആശംസകള്‍ നേര്‍ന്നത്. നടന്‍ ജോജു ജോര്‍ജും തന്റെ സുഹൃത്തിനും കുടുംബത്തിനും ആശംസകള്‍ അറിയിച്ചുകൊണ്ട് പോസ്റ്റിട്ടു. എന്നാല്‍ ഇതില്‍ വന്ന ഒരു കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ബിജു മേനോന്റേതായിരുന്നു കമന്റ്. എന്റെ ബര്‍ത്ത്‌ഡേ ഇന്നാണടാ പൊട്ടാ എന്നു പറഞ്ഞുകൊണ്ടാണ് ബിജു മേനോന്റെ കമന്റ്. 

അവന്റെ വിവാഹവാര്‍ഷികം നിനക്ക് ഓര്‍മയുണ്ട്, എന്നിട്ടും എന്റെ പിറന്നാള്‍ ഓര്‍മ ഇല്ലല്ലേ എന്ന ഭാവത്തിലാണ് ബിജു മേനോന്റെ കമന്റ്. കമന്റ് ഇട്ടതോടെ ജോജു മാത്രമല്ല നിരവധി പേര്‍ ബിജു മേനോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മിഥുനും കുടുംബത്തിനും ആശംസകള്‍ നേരാനും ബിജുമേനോന്‍ മറന്നില്ല. എന്തായാലും ബിജു മേനോന്റെ കമന്റ് സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com