ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പം നില്‍ക്കണ്ട,പൊലീസും ഗവണ്‍മെന്റും മൗനവ്രതത്തില്‍; തുറന്നടിച്ച് അരുണ്‍ ഗോപി 

കന്യാസ്ത്രീയുടെ ലൈംഗികപീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാത്ത പൊലീസ് നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ അരുണ്‍ ഗോപി.
ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പം നില്‍ക്കണ്ട,പൊലീസും ഗവണ്‍മെന്റും മൗനവ്രതത്തില്‍; തുറന്നടിച്ച് അരുണ്‍ ഗോപി 

കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗികപീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാത്ത പൊലീസ് നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. നടിയെ ആക്രമിച്ച കേസുമായി താരതമ്യം ചെയ്ത് ഫെയ്‌സ്ബുക്കിലാണ് അരുണ്‍ ഗോപി തുറന്നടിച്ചത്. എന്നും എപ്പോഴും ഇരയാക്കപ്പെടുന്നവര്‍ക്കൊപ്പം എന്ന് നിലപാട് വ്യക്തമാക്കിയാണ് അരുണ്‍ ഗോപി പ്രതികരിച്ചത്.

'ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പം നില്‍ക്കണ്ട അവള്‍ക്കൊപ്പം എന്ന ക്യാമ്പയ്ഗ്‌നുമില്ല... പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനല്‍ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ വീരം കാണിച്ച പോലീസും ഗവണ്‍മെന്റും മൗനവ്രതത്തില്‍...എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവര്‍ക്കൊപ്പം' - അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com