പ്രളയജലം താണ്ടിയെത്തിയ എന്റെ ജീവന്റെ പേര് അവന്തിക: അപ്പാനി ശരത് മകള്‍ക്കൊപ്പം

ചെന്നൈയില്‍ ഷൂട്ടിങ്ങിന് പോയ ശരത് നാട്ടില്‍ വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു.
പ്രളയജലം താണ്ടിയെത്തിയ എന്റെ ജീവന്റെ പേര് അവന്തിക: അപ്പാനി ശരത് മകള്‍ക്കൊപ്പം

ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ നാട്ടിലുണ്ടായ പ്രളയത്തില്‍ അകപ്പെട്ട പൂര്‍ണ ഗര്‍ഭിണിയായ തന്റെ ഭാര്യയെ എങ്ങനെയെങ്കിലും രക്ഷപെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് അപ്പാനി ശരത് ഫേസ്ബുക്ക് ലൈവില്‍ വന്നത് ശ്രദ്ധേയമായിരുന്നു. ചെന്നൈയില്‍ ഷൂട്ടിങ്ങിന് പോയ ശരത് നാട്ടില്‍ വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു. ഭാര്യ രേഷ്മ ചെങ്ങന്നൂരിലും അകപ്പെട്ടു. 

പ്രളയം ഏറ്റവും രൂക്ഷമായ ചെങ്ങന്നൂരിലായിരുന്നു ശരതിന്റെ  ഭാര്യ രേഷ്മയും കുടുംബവും. ഒന്‍പത് മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയും കുടുംബവും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീട് മാറിയിരുന്നുവെന്നും എന്നാല്‍ പിന്നീടങ്ങോട്ട് വിവരങ്ങള്‍ ഒന്നും അറിയാന്‍ സാധിച്ചിരുന്നില്ലെന്നും അവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും  ശരത് ഫെയ്‌സ്ബുക്ക് വിഡീയോയിലൂടെ അഭ്യര്‍ഥിച്ചിരുന്നു. താന്‍ ചെന്നൈയില്‍ ഷൂട്ടിങ്ങിലായിരുന്നുവെന്നും ഷൂട്ടിങ് കഴിഞ്ഞിട്ടും തനിക്ക് നാട്ടിലേക്ക് വരാനാകുന്നില്ലെന്നും ശരത് പറഞ്ഞിരുന്നു. പിന്നീട് തന്റെ ഭാര്യ സുരക്ഷിതയാണെന്ന് കാണിച്ച് അപ്പാനി ശരത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ ഭാര്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു എന്ന സന്തോഷ വാര്‍ത്ത പങ്കുവയ്ക്കുകയാണ് ശരത്. തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ രാവിലെ പത്തരയോടെ ആയിരുന്നു കുഞ്ഞിന്റെ ജനനമെന്ന് ശരത് പറഞ്ഞു. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും പറഞ്ഞ ശരത് കുഞ്ഞിനിടാന്‍ തീരുമാനിച്ചിരുന്ന  പേരും വെളിപ്പെടുത്തി..പ്രളയ ജലം താണ്ടിയെത്തിയ തന്റെ ജീവന് 'അവന്തിക ശരത്' എന്ന് പേരിടാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് ശരത് പറഞ്ഞത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും ശരത് പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com