വേണാടിന്റെ ചരിത്രം പറഞ്ഞ് കാളിയന്‍, കഥാപാത്രങ്ങള്‍ക്കു ഗ്രാഫിക് രൂപമായി

വേണാടിന്റെ ചരിത്രം പറഞ്ഞ് കാളിയന്‍, കഥാപാത്രങ്ങള്‍ക്കു ഗ്രാഫിക് രൂപമായി
വേണാടിന്റെ ചരിത്രം പറഞ്ഞ് കാളിയന്‍, കഥാപാത്രങ്ങള്‍ക്കു ഗ്രാഫിക് രൂപമായി

പൃഥ്വിരാജ് നായകനാവുന്ന കാളിയനിലെ കഥാപാത്രങ്ങള്‍ക്ക് ഗ്രാഫിക് രൂപമായി. വേണാടിന്റെ ചരിത്രത്തിലെ അത്യപൂര്‍വ്വമായ ഒരു കഥാസന്ദര്‍ഭമാണ് കാളിയനില്‍ പുനര്‍ജ്ജനിക്കുന്നത്. ചരിത്രത്തോടും കഥാസന്ദര്‍ഭത്തോടും നീതി പുലര്‍ത്താനാവും വിധം കഥാപാത്രങ്ങളെ വരച്ചുണ്ടാക്കാന്‍ ഇന്ത്യയിലെയും വിദേശത്തെയും മികച്ച അനിമേഷന്‍  വിഷ്വലൈസിങ് വിദഗ്ദ്ധരുടെ സംഘത്തെയാണ് നിര്‍മ്മാതാക്കളായ മാജിക് മൂണ്‍ പ്രൊഡക്ഷന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സിനിമയുടെ പ്രീ വിഷ്വലൈസേഷന്‍ ഡിജിറ്റല്‍ സ്‌റ്റോറിബോര്‍ഡ് പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തിരുവനന്തപുരത്ത് എം ഫാക്ടറി മീഡിയയുടെ സാങ്കേതിക പങ്കാളിത്തവുമുണ്ട്. ആറ് മാസം കൊണ്ട് ഇവ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മ്മാതാവ് രാജീവ് നായര്‍ പറഞ്ഞു. 

ഇതു കഴിഞ്ഞാലുടന്‍ അഭിനേതാക്കള്‍ക്കായുള്ള ഓഡിഷനുംപരിശീലനവുംനടത്തും. കഥാപാത്രങ്ങളുടെ രൂപഭാവങ്ങള്‍ക്കിണങ്ങിയ അഭിനേതാക്കളെ കണ്ടെത്താന്‍ കാരക്ടര്‍ സ്‌കെച്ചും മറ്റ് പ്രീ വിഷ്വലൈസേഷന്‍ പ്രവര്‍ത്തനങ്ങളും സഹായകമാകുമെന്ന് സംവിധായകന്‍ എസ് മഹേഷ് അഭിപ്രായപ്പെട്ടു.

സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന കാളിയന്റെ രചയിതാവ് ബി.ടി അനില്‍കുമാറാണ്. വിഖ്യാത സംഗീതത്രയങ്ങളായ ശങ്കര്‍ എഹ്‌സാന്‍ ലോയ് ആദ്യമായി മലയാളത്തില്‍ സംഗീത സംവിധായകരാകന്നു എന്ന പ്രത്യേകതയും കളിയനുണ്ട്. ബോളിവുഡിലെ പ്രമുഖ സൗണ്ട് ഡിസൈനര്‍ ഷജിത് കൊയേരിയാണ് കാളിയന്റെ ശബ്ദസംവിധായകന്‍. തമിഴ് നടന്‍ സത്യരാജും കളിയനില്‍ ഒരു പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com