കേരളത്തില്‍ നിരോധിക്കേണ്ടത് പ്ലാസ്റ്റിക് അല്ല, പിസി ജോര്‍ജിനെ : മധുപാല്‍

കേരളത്തില്‍ നിരോധിക്കേണ്ടത് പ്ലാസ്റ്റിക് അല്ല, പിസി ജോര്‍ജിനെ : മധുപാല്‍

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരേ സിനിമാരംഗത്ത് നിന്നും ശക്തമായ പ്രതിഷേധം. എംഎല്‍എയ്‌ക്കെതിരെ നടി പാര്‍വ്വതിയുടെ നേതൃത്വത്തില്‍ ക്യാംപെയ്‌നും നടക്കുന്നുണ്ട്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചതിനാലാണ് പിസി ജോര്‍ജിനെതിരെ വിമര്‍ശനം ഉയര്‍ന്നു വന്നത്.

'കേരളത്തില്‍ ആദ്യം നിരോധിക്കേണ്ടത് പി.സി. ജോര്‍ജിനെയാണ്, അല്ലാതെ പ്ലാസ്റ്റിക് അല്ലെന്നും സംവിധായകനും നടനുമായ മധുപാല്‍ പ്രതികരിച്ചു. മറ്റൊരാളുടെ വാക്കുകള്‍ കടമെടുത്താണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.'

ബോളിവുഡ് താരങ്ങളടക്കം പിസി ജോര്‍ജിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും രവീണ ടണ്ടന്‍ അഭിപ്രായപ്പെട്ടു. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ധ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നതായും ഇത് ഛര്‍ദിക്കാന്‍ ഇട വരുത്തുന്നുവെന്നും നടി സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു.

അതേസമയം ജോര്‍ജിനെതിരേ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ മാസം 20 ന് ജോര്‍ജ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സമന്‍സ് അയച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com