'മമ്മൂട്ടിയെ ഇഷ്ടമാണ്, പക്ഷേ എന്റെ ലിസ്റ്റില്‍ ദുല്‍ഖറാണ് ഒന്നാമത്'; ആരാധന തുറന്നു പറഞ്ഞ് വീണ്ടും ബോളിവുഡ് നായിക

നടി ഫ്‌ളോറ സൈനിയാണ് ഇപ്പോള്‍ ദുല്‍ഖറിനോടുള്ള ഇഷ്ടം വെളിപ്പെടുത്തിയിരിക്കുന്നത്
'മമ്മൂട്ടിയെ ഇഷ്ടമാണ്, പക്ഷേ എന്റെ ലിസ്റ്റില്‍ ദുല്‍ഖറാണ് ഒന്നാമത്'; ആരാധന തുറന്നു പറഞ്ഞ് വീണ്ടും ബോളിവുഡ് നായിക

തെന്നിന്ത്യന്‍ സിനിമ ലോകം കടന്ന് ബോളിവുഡില്‍ എത്തിയതോടെ മലയാളികളുടെ സ്വന്തം താരം ദുല്‍ഖര്‍ സല്‍മാന് ആരാധകരുടെ ബഹളമാണ്. പ്രേക്ഷകര്‍ മാത്രമല്ല ബോളിവുഡ് നടികള്‍  വരെ ദുല്‍ഖറിന്റെ ആരാധികമാരാണ്. സോനം കപൂര്‍  ഉള്‍പ്പടെ നിരവധി നടിമാരാണ് ദുല്‍ഖറിനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞത്. നടി ഫ്‌ളോറ സൈനിയാണ് ഇപ്പോള്‍ ദുല്‍ഖറിനോടുള്ള ഇഷ്ടം വെളിപ്പെടുത്തിയിരിക്കുന്നത്. ദുല്‍ഖറിനെ മമ്മൂട്ടിയേക്കാള്‍ ഇഷ്ടമാണെന്നാണ് താരം പറയുന്നത്. 

'മമ്മൂട്ടിയുടെ മകനായ ദുല്‍ഖറിനോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ദുല്‍ഖറിന്റെ ഹിന്ദി ചിത്രം കര്‍വാന്‍ കണ്ടിരുന്നു. അദ്ദേഹം സുന്ദരനാണ്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ വളരെയധികം ആഗ്രഹമുണ്ട്. ആതു പോലെ തന്നെ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനും ആഗ്രഹമുണ്ട്. അദ്ദേഹവും വളരെയധികം നല്ലതാണ്. പക്ഷേ എന്ത് തന്നെയായാലും എന്റെ ലിസ്റ്റില്‍ ദുല്‍ഖര്‍ തന്നെയാണ് മുന്നില്‍.'ഫ്‌ളോറ സൈനി പറഞ്ഞു. മലയാളം സിനിമകളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്നും അവസരങ്ങള്‍ ഒത്തുവരാത്തതിനാലാണ് ചെയ്യാത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഫ്‌ളോറ സൈനി ഇപ്പോള്‍ സജീവമാകുന്നത് ബോളിവുഡിലാണ്. രാജ്കുമാറിന്റേയും ശ്രദ്ധ കപൂറിന്റെയും ചിത്രത്തില്‍ വളരെ പ്രധാന വേഷത്തില്‍ ഫ്‌ളോറ എത്തുന്നുണ്ട്. കാര്‍വാന് ശേഷം സോനം കപൂര്‍ നായികയാവുന്ന ദി സോയ ഫാക്റ്ററില്‍ അഭിനയിക്കുകാണ് ദുല്‍ഖര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com