കണ്ടിരുന്ന് പോകും രജനീ ചിത്രം യന്തിരന്‍ 2വിന്റെ വെടിക്കെട്ട്‌ ടീസര്‍; റീലീസ് ചെയ്യുന്നത് പതിനായിരം കേന്ദ്രങ്ങളില്‍

വിഷ്വല്‍ ഇഫക്ട്‌സും ആക്ഷന്‍സുമാണ് ടീസറിന്റെ പ്രധാനആകര്‍ഷണം
കണ്ടിരുന്ന് പോകും രജനീ ചിത്രം യന്തിരന്‍ 2വിന്റെ വെടിക്കെട്ട്‌ ടീസര്‍; റീലീസ് ചെയ്യുന്നത് പതിനായിരം കേന്ദ്രങ്ങളില്‍

ചെന്നൈ: ആരാധകര്‍ കാത്തിരിക്കുന്ന രജനി-ഷങ്കര്‍ ചിത്രം യന്തിരന്‍ 2 (2.0) ടീസറെത്തി. വിഷ്വല്‍ ഇഫക്ട്‌സും ആക്ഷന്‍സുമാണ് ടീസറിന്റെ പ്രധാനആകര്‍ഷണം. എ.ആര്‍ റഹ്മാന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിന് ഏറെ ആകര്‍ഷണം നല്‍കുന്നു.

മൊബൈല്‍ ഫോണ്‍ റേഡിയേഷന്റെ പരിണിതഫലങ്ങളെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. മൊബൈല്‍ ഫോണ്‍ റേഡിയേഷനിലൂടെ മ്യൂട്ടേഷന്‍ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടര്‍ന്ന് അവര്‍ അക്രമാരികളായി വരുന്നതും ടീസറില്‍ കാണാം. മ്യൂട്ടന്റ് ബേഡ് ആയി അക്ഷയ് കുമാര്‍ എത്തുന്നു. ദ് വേള്‍ഡ് ഈസ് നോട്ട് ഒണ്‍ളി ഫോര്‍ ഹ്യൂമന്‍സ് എന്ന സിനിമയുടെ ടാഗ് ലൈനും ഇതിന് അടിവരയിടുന്നു.

ത്രീഡിയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാര്‍ക്, അയണ്‍മാന്‍ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അമേരിക്കയിലെ അനിമട്രോണിക്‌സ് കമ്പനിയായ ലെഗസി ഇഫക്റ്റ്‌സ് ആണ് സിനിമക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. 

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യന്‍ റിലീസിന് ശേഷമാകും വിദേശ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുകയുള്ളൂ. 

രജനി ഡബിള്‍ റോളിലാണ് എത്തുന്നത്. സുധാന്‍ഷു പാണ്ഡെ, ആദില്‍ ഹുസൈന്‍, കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.രജനിക്ക് അക്ഷയ് കുമാര്‍ വില്ലനായി എത്തുന്നു എന്നതാണ് യന്തിരന്‍ 2വിന്റെ പ്രധാന ആകര്‍ഷണ ഘടകം. 450 കോടി മുതല്‍മുടക്കുമായി എത്തുന്ന ചിത്രത്തില്‍ ആമി ജാക്‌സണ്‍ ആണ് നായിക.  റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com