'എങ്ങനെയാണ് ആഘോഷിക്കേണ്ടത് അറിയില്ല: പക്ഷേ പുതിയ വീട്ടില്‍ വെച്ച് ഞാനും ഗണേശ ചതുര്‍ത്ഥി ആഘോഷിച്ചു'

ഇതിന്റെ വീഡിയോ സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'എങ്ങനെയാണ് ആഘോഷിക്കേണ്ടത് അറിയില്ല: പക്ഷേ പുതിയ വീട്ടില്‍ വെച്ച് ഞാനും ഗണേശ ചതുര്‍ത്ഥി ആഘോഷിച്ചു'

ണേശ ചതുര്‍ത്ഥി ആഘോഷിച്ച് സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. ഇരുവരും ചേര്‍ന്നുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് സണ്ണി ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുകയാണെന്ന് ആരാധകരെ അറിയിച്ചത്. മുംബൈയിലെ പുതിയ താമസ സ്ഥലത്താണ് ഇരുവരും ഗണേശ ചതുര്‍ത്ഥി ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'ഗണേശ ചതുര്‍ത്ഥി ആഘോഷിക്കേണ്ടതിന്റെ ആചാരങ്ങളെക്കുറിച്ചോ രീതികളെക്കുറിച്ചോ അറിയില്ല. എന്തൊക്കെയാണ് ഈ ആഘോഷത്തിന് ചെയ്യേണ്ടതെന്നും അറിയില്ല. പക്ഷേ ഞങ്ങള്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുകയാണ് ഞങ്ങളുടെ മുംബൈയിലെ പുതിയ വീട്ടില്‍ നിന്നും'- സണ്ണി ഇന്‍സ്റ്റഗ്രാമിലെ വീഡിയോക്കൊപ്പം കുറിച്ചു. ഒപ്പം എല്ലാവര്‍ക്കും വിനായക ചതുര്‍ത്ഥി ആശംസകളും താരം നേര്‍ന്നിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone) on

അമേരിക്കയിലെ ലൊസാഞ്ചല്‍സില്‍ സണ്ണി ലിയോണിക്ക് ബംഗ്ലാവുണ്ട്. തന്റെ 36ാം ജന്മദിനത്തിലാണ് ഈ ബംഗ്ലാവ് സണ്ണി വാങ്ങിയത്. ബിവേര്‍ലി ഹില്‍സില്‍നിന്നും 30 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ സണ്ണിയുടെ ബെംഗ്ലാവിലെത്താം. പ്രശസ്ത ഹോളിവുഡ് സിനിമാ താരങ്ങളുടെ വീടുകളാല്‍ പ്രശസ്തമാണ് ഇവിടം. ബംഗ്ലാവിന്റെ ചിത്രങ്ങള്‍ സണ്ണി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com