പെണ്‍കുട്ടിക്ക് കോള്‍സെന്ററില്‍ വെച്ച് മൃഗീയമായ പീഡനം: വീഡിയോ വൈറലായതോടെ പൊലീസ് ഓഫിസറുടെ മകനെ അറസ്റ്റ് ചെയ്തു

കോള്‍സെന്ററിന്റെ ഓഫിസില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി നിലത്ത് വലിച്ചിഴച്ച് മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പെണ്‍കുട്ടിക്ക് കോള്‍സെന്ററില്‍ വെച്ച് മൃഗീയമായ പീഡനം: വീഡിയോ വൈറലായതോടെ പൊലീസ് ഓഫിസറുടെ മകനെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: കോള്‍സെന്ററിന്റെ ഓഫിസില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി നിലത്ത് വലിച്ചിഴച്ച് മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഓഫിസറുടെ മകന്‍ രോഹിത് സിങ് തോമറിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നടപടിയെടുക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന്  ഡല്‍ഹി പൊലീസ് ഓഫിസറുടെ മകന്‍ രോഹിത് സിങ് തോമറിനെ അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ ഉത്തംനഗറിലുളള കോള്‍സെന്ററിനകത്ത് വച്ചാണ് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നതെന്നാണ് വിവരം. രോഹിത്തിന്റെ സുഹൃത്ത് ഇവിടെയാണ് ജോലി ചെയ്യുന്നതെന്നും അടുത്തിടെ ഇവിടെ ജോലിക്കുചേര്‍ന്ന 21 കാരിയായ പെണ്‍കുട്ടി സെപ്റ്റംബര്‍ രണ്ടിനാണ് മര്‍ദ്ദനത്തിന് ഇരയായതെന്നുമാണ് പുറത്ത് വന്ന വിവരങ്ങള്‍. 

രോഹിത് പെണ്‍കുട്ടിയുടെ മുടി പിടിച്ച് വലിക്കുന്നതും കാലുകൊണ്ടും കൈ കൊണ്ടും മര്‍ദ്ദിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. രോഹിതിന്റെ സുഹൃത്താണ് സംഭവം മൊബൈലില്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. പക്ഷേ അവിടെയുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളില്‍ ആരുംതന്നെ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് തടയുന്നുണ്ടായിരുന്നില്ല.

അതിനിടെ, മര്‍ദ്ദനത്തിന് ഇരയായ പെണ്‍കുട്ടി ഇന്ന് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സുഹൃത്തിന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയ രോഹിത് അവിടെ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോഴാണ് തന്നെ മര്‍ദ്ദിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com