നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപമാകും: നമ്പി നാരായണന് അനുകൂലമായ വിധിയില്‍ ദിലീപിന്റെ പ്രതികരണം

'അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും.
നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപമാകും: നമ്പി നാരായണന് അനുകൂലമായ വിധിയില്‍ ദിലീപിന്റെ പ്രതികരണം

എസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അനുകൂലമായ സുപ്രീം കോടതി വന്നപ്പോള്‍ പ്രതികരണവുമായി നടന്‍ ദിലീപ്. 'അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും.'- ദിലീപ് തന്റെ ഫ്‌സിബുക്ക് പേജില്‍ എഴുതി.

നേരത്തെ മാധവന്‍, സൂര്യ അടക്കമുള്ള താരങ്ങള്‍ നമ്പി നാരായണന്റെ വിധിയില്‍ സന്തോഷം രേഖപ്പെടുത്തി എത്തിയിരുന്നു. 'അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം'-മാധവന്‍ ട്വീറ്റ് ചെയ്തു. വിധിക്കായി കാത്തിരിക്കുകയായിരുന്നെന്ന് മാധവന്റെ ട്വീറ്റിന് മറുപടിയായി തമിഴ് താരം സൂര്യയും പ്രതികരിച്ചിരുന്നു. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മാധവന്‍ നായകനാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വന്നിരുന്നു. 

24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിലാണ് നമ്പി നാരായണന് നീതി ലഭിക്കുന്നത്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് സുപ്രീംകോടതി വിധി. 

1994 നവംബര്‍ 30നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് വ്യാജമാണെന്ന് സിബിഐ നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സിബിഐ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com