വിധിക്ക് പിന്നാലെ രോഗക്കിടക്കയില്‍ നിന്ന് മാധവന്‍ വിളിച്ചു; വിശ്രമിക്കാന്‍ നമ്പി നാരായണന്റെ ഉപദേശം

പറയാന്‍ വാക്കുകളില്ല. വിധിയില്‍ ഒരുപാട് സന്തോഷമെന്നായിരുന്നു മാധവന്റെ വാക്കുകള്‍. സംസാരത്തിനിടയില്‍ ചികിത്സയിലായിരുന്നെന്ന് പറഞ്ഞ മാധവനോട് നന്നായി വിശ്രമിക്കു എന്ന് നമ്പി നാരായണന്റെ മറുപടി
വിധിക്ക് പിന്നാലെ രോഗക്കിടക്കയില്‍ നിന്ന് മാധവന്‍ വിളിച്ചു; വിശ്രമിക്കാന്‍ നമ്പി നാരായണന്റെ ഉപദേശം

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍, ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ നിയമപോരാട്ടത്തിന് പരമോന്നത കോടതിയില്‍ വിജയം നേടിയതിന് പിന്നാലെ അപ്രതീക്ഷിതമായി നമ്പി നാരായണന് ഒരു ഫോണ്‍ കോള്‍ എത്തി. അത് നടന്‍ മാധവന്റെതായിരുന്നു. പറയാന്‍ വാക്കുകളില്ല. വിധിയില്‍ ഒരുപാട് സന്തോഷമെന്നായിരുന്നു മാധവന്റെ വാക്കുകള്‍. സംസാരത്തിനിടയില്‍ ചികിത്സയിലായിരുന്നെന്ന് പറഞ്ഞ മാധവനോട് നന്നായി വിശ്രമിക്കു എന്ന് നമ്പി നാരായണന്റെ മറുപടി. ഇരുവരുടെയും സംസാരം ഏറെ നേരം നീണ്ടു. സിനിമയുടെ പോസ്റ്റര്‍ മുംബൈയില്‍ റിലീസ് ചെയ്യാനിരിക്കെയാണ് കോടതി വിധി വന്നത്.

നമ്പിനാരായണന്റെ ജീവിത കഥ സിനിമായാവുകയാണ്. ജീവിതത്തില്‍ ഒരുപാട് അഗ്നി പരീക്ഷണങ്ങള്‍ നേരിട്ട നമ്പി നാരായണനെ സ്‌ക്രീനില്‍ എത്തിക്കുന്നത് മാധവനാണ്. സംഭവബഹുലമായ ജീവിതം സംവിധാനം ചെയ്യുന്നത് ആനന്ദ് മഹാദേവനാണ്.  ബിഗ് ബജറ്റില്‍ ഹിന്ദിയിലാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒരുങ്ങുന്നത്.ആനന്ദ് മഹാദേവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. 

നമ്പിനാരായണന്‍ എഴുതിയ ഓര്‍മ്മകളുടെ ഭ്രമണപഥം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ. പുസ്തക പ്രകാശനവേളയില്‍ മാധവനും പങ്കെടുത്തിരുന്നു. തന്റെ അനുഭവങ്ങള്‍ തിരിച്ചറിയാന്‍ സിനിമ വഴിയൊരുക്കിയാല്‍ അത് വലിയ കാര്യമാകുമെന്ന് നമ്പിനാരായണന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com