കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. നടന്‍ ദിലീപിന്റെ അറസ്റ്റിലേക്കുവരെ നീണ്ട സംഭവം മലയാള സിനിമയ്ക്ക് കനത്ത തിരിച്ചടിയായി. അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട് നടി ഓടിയെത്തിയത് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്കായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹായത്തോടെയാണ് നടി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് ലാലിന് നേരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായി.
ഇപ്പോള്‍ ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലാല്‍. താന്‍ സത്യസന്ധമായ നിലപാടാണ് ഈ സംഭവത്തില്‍ സ്വീകരിച്ചതെന്നും ദിലീപ് തന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'അക്കാര്യത്തില്‍ സത്യസന്ധമായ നിലപാടുകള്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ. ചില മാധ്യമങ്ങള്‍ അതിനെ വക്രീകരിച്ചു മറ്റൊരു മോശം തലത്തിലെത്തിച്ചു. എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു. ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ദിലീപ് ഇത് ചെയ്‌തെന്നോ ഇല്ലെന്നോ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എനിക്കറിയാവുന്നത് ആ കുട്ടി നിലവിളിച്ചുകൊണ്ട് അന്ന് രാത്രി വീട്ടിലേക്ക് കയറി വന്നു പറഞ്ഞ സംഭവങ്ങള്‍ മാത്രമാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ അപ്പോള്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. തുടര്‍ന്ന് നടന്ന നിലവാരശൂന്യമായ ചര്‍ച്ചകളിലൊന്നും എനിക്ക് പങ്കില്ല.'
ലാല്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ