നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു 

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു 

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. 68വയസ്സായിരുന്നു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.  മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലടക്കം അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്കുള്ള വിമാന യാത്രയ്ക്കിടെ മസ്തിഷ്‌കാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഒമാനില്‍ ചികിത്സയിലായിരുന്നു. 
ഒമാനിലെ കിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ജൂലൈയിലാണ് തിരികെ കേരളത്തിലെത്തിച്ചത്. 

1981ല്‍ പുറത്തിറങ്ങിയ രക്തം എന്ന ചിത്രത്തിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമാ രംഗത്തേക്കെത്തുന്നത്. വില്ലനായി അഭിനയരംഗത്തെത്തി പില്‍ക്കാലത്ത് ഹാസ്യവേഷങ്ങളിലും തിളങ്ങിയ അദ്ദേഹം രണ്ട് ചിത്രങ്ങള്‍ സംവിധാനവും ചെയ്തിട്ടുണ്ട്. നാടോടിക്കാറ്റ്, പാവം ക്രൂരന്‍, ഒരു വടക്കന്‍ വീരഗാഥ, അമൃതംഗമയ, പുതുക്കോട്ടയിലെ പുതു മണവാളന്‍, സിഐഡി മൂസ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തു. ഇതാ ഒരു സ്‌നേഗഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 2017ല്‍ പുറത്തിറങ്ങിയ മാസ്റ്റര്‍പീസാണ് അവസാനത്തെ സിനിമ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com