ബോളിവുഡ് സിനിമയിലെ ഇതിഹാസ നായിക നൂതൻ ബഹലിന്റെ കൊച്ചുമകള്‍ ബിഗ് സ്‌ക്രീനിലേക്ക്. സൂപ്പര്‍ ഹീറോ സല്‍മാനാണ് ഇതിഹാസ നായികയുടെ കൊച്ചുമകള്‍ പ്രണൂതനെ വെള്ളിത്തിരയിലെത്തിക്കുന്നത്. സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ സഹീറോയില്‍ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകനായ സഹീര്‍ ഇക്ബാലിന്റെ നായികയായിട്ടാണ് പ്രണൂതന്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇക്കാര്യം സല്‍മാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ക്കൂടി പങ്കുവച്ചു.
പത്മശ്രീ പുരസ്‌കാര ജേതാവായ നൂതന്‍ ബഹല്‍ നാലുപതിറ്റാണ്ടോളം ബോളിവുഡ് അടക്കി വാണ നടിയായിരുന്നു. നൂതന്റെ കൊച്ചുമകളുടെ വരവിനെ ബോളിവുഡ് സിനിമ ലോകം ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. കശ്മീരിന്റെ പശ്ചാതലത്തില്‍ പ്രണയകഥ പറയുന്ന ചിത്രമാണ് സഹീറോ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ