സൂചിയില്‍ നൂലുകോര്‍ക്കാന്‍ വെല്ലുവിളിച്ച അനുഷ്‌കയെ സ്മാര്‍ട്ടായി കബിളിപ്പിച്ച് കിംഗ് ഖാന്‍; വീഡിയോ കാണാം 

സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ഹിറ്റായ ചലഞ്ചില്‍ അക്ഷയ് കുമാര്‍, ആലിയ ഭട്ട്, കരണ്‍ ജോഹര്‍, രണ്‍ബീര്‍ കപൂര്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ പങ്കെടുത്തു
സൂചിയില്‍ നൂലുകോര്‍ക്കാന്‍ വെല്ലുവിളിച്ച അനുഷ്‌കയെ സ്മാര്‍ട്ടായി കബിളിപ്പിച്ച് കിംഗ് ഖാന്‍; വീഡിയോ കാണാം 

നുഷ്‌ക ശര്‍മയും വരുണ്‍ ധവാനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റിലീസിനൊരുങ്ങിയിരിക്കുന്ന സൂയി ധാഗായുടെ പ്രചരണാര്‍ത്ഥം നടക്കുന്ന സൂയി ധാഗാ ചലഞ്ചാണ് ബോളിവുഡ് താരങ്ങള്‍ക്കിടയിലെ പുതിയ ആവേശം. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ഹിറ്റായ ചലഞ്ചില്‍ അക്ഷയ് കുമാര്‍, ആലിയ ഭട്ട്, കരണ്‍ ജോഹര്‍, രണ്‍ബീര്‍ കപൂര്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ പങ്കെടുത്തു. എന്നാല്‍ ബോളിവുഡ് കിംഗ് ഖാന്‍ ഷാറൂഖ് ചലഞ്ച് ഏറ്റെടുക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്ത രീതിയാണ് ഇന്റെര്‍നെറ്റില്‍ ചിരിപടര്‍ത്തിയത്. 

എല്ലാ കാര്യങ്ങളും വ്യത്യസ്തമായി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഷാറൂഖ് ഇത്തവണയും മാറ്റം വരുത്തിയില്ല. 10സെക്കന്‍ഡുകള്‍ക്കുള്ളില്‍ സൂചിയില്‍ നൂലു കോര്‍ക്കണം എന്ന വെല്ലുവിളിയെ ആദ്യ സെക്കന്‍ഡ് എണ്ണി തുടങ്ങുന്നതിനു മുമ്പ് കിംഗ് ഖാന്‍ മറികടന്നു. മുമ്പ് ചലഞ്ചില്‍ പങ്കെടുത്തവരെല്ലാം കേള്‍ക്കുന്നതുപോലെ അത്ര എളുപ്പമല്ല വിജയിക്കാന്‍ എന്ന് പറഞ്ഞപ്പോള്‍ നിഷ്പ്രയാസം താന്‍ വിജയിച്ചുകാണിച്ചെന്നായിരുന്നു ഷാറൂഖിന്റെ മറുപടി. 

മറ്റു താരങ്ങള്‍ സാധാരണ കണ്ടുവരുന്ന ചെറിയ തയ്യല്‍ സൂചിയില്‍ നൂല്‍ കയറ്റിയപ്പോള്‍ കിംഗ് ഖാന്‍ സൂചിയുടെ വലുപ്പം അല്‍പം കൂട്ടിയെന്നുമാത്രം. എന്തൊക്കെതന്നെയായാലും ചലഞ്ചില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് ഷാറൂഖ് തന്നെ. അനുഷ്‌ക ശര്‍മ്മയെ ടാഗ് ചെയ്ത് ചിത്രത്തിന് ആശംസകള്‍ അറിയിച്ച് ഷാറൂഖ് തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. 

സെപ്റ്റംബര്‍ 28ന് റിലീസിനെത്തുന്ന ചിത്രത്തില്‍ ഒരു തയ്യല്‍ക്കാരന്റെ വേഷത്തിലാണ് വരുണ്‍ അഭിനയിക്കുന്നത്. വരുണിന്റെ ഭാര്യയായാണ് അനുഷ്‌ക ചിത്രത്തിലെത്തുന്നത്. ശരത് കതാരിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ മനീഷ് ശര്‍മ്മയാണ് നിര്‍മാണം. അനു മാലിക്ക് സംഗീതവും മനു ആനന്ദ് ഛായാഗ്രാഹണവും നിര്‍വഹിച്ചിരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com