'ട്രോളന്മാരെയും മാവോയിസ്റ്റുകളെയും' പേടിയില്ല, ഉണ്ടയുമായി മമ്മൂട്ടി വരുന്നു

സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്നെ ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തിറക്കി
'ട്രോളന്മാരെയും മാവോയിസ്റ്റുകളെയും' പേടിയില്ല, ഉണ്ടയുമായി മമ്മൂട്ടി വരുന്നു

പേരിലെ വ്യത്യസ്ത കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ഇതിനെതിരെ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ കൗതുകം ഉണര്‍ത്തുന്ന ആ പേര് നല്‍കാന്‍ തന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. 

 'ഉണ്ട' എന്നാണ് പുതിയ സിനിമയുടെ പേര്. അനുരാഗ കരിക്കിന്‍ വെള്ളം ഒരുക്കിയ ഖാലിദ് റഹ്മാനാണ് സിനിമയുടെ സംവിധാനം. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്നെ ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തിറക്കി.

സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കണ്ണൂര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ്. സിനിമ നിര്‍മിക്കുന്നത് കൃഷ്ണന്‍ സേതുകുമാര്‍. ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. 

മാവോയിസ്റ്റ് മേഖലകളിലേക്ക് തെരഞ്ഞെടുപ്പ് ജോലിയ്ക്ക് പോകുന്ന പൊലീസുകാരന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. മുന്‍പ് സിനിമയുടെ പേര് പുറത്തുവന്നപ്പോള്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. പിന്നാലെ പേര് മാറ്റുമെന്ന സൂചനകള്‍ പുറത്തുവന്നെങ്കിലും അതുണ്ടായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com