'അതുകൊണ്ട്, 15ാം വയസില്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഞാന്‍ എന്റെ ഡയറിയോട് മാത്രം പറഞ്ഞു'; വ്യക്തമാക്കി ആഷ്‌ലി ജൂഡ് 

'അതൊരാള്‍ വായിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ഞാനൊരു ഒരു മുതിര്‍ന്ന ആളുമായി സെക്‌സ് ചെയ്തു എന്നായിരുന്നു'
'അതുകൊണ്ട്, 15ാം വയസില്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഞാന്‍ എന്റെ ഡയറിയോട് മാത്രം പറഞ്ഞു'; വ്യക്തമാക്കി ആഷ്‌ലി ജൂഡ് 

പീഡിപ്പിക്കപ്പെട്ട് ഇത്ര നാള്‍ കഴിഞ്ഞിട്ടാണോ ആരോപണവുമായി രംഗത്തെത്തുന്നത്?. ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന പലരും നേരിടേണ്ടി വരുന്ന വളരെ ക്രൂരമായ ചോദ്യമാണ് ഇത്. ഇതിനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹോളിവുഡിലെ മീ റ്റു കാമ്പെയ്‌നിന് നേതൃത്വം നല്‍കിയ നടി ആഷ്‌ലി ജൂഡ്. ചെറിയ പ്രായത്തില്‍ തനിക്ക് നേരിട്ട പീഡനത്തെക്കുറിച്ചും അതിന് മുതിര്‍ന്ന ഒരാളില്‍ നിന്ന് ലഭിച്ച മറുപടിയാണ് പിന്നീട് തനിക്ക് നേരെയുണ്ടായ ആക്രമം മറച്ചുവെക്കാന്‍ കാരണമായതെന്നുമാണ് ആഷ്‌ലി തന്റെ ട്വിറ്ററില്‍ കുറിച്ചത്. 

'ആദ്യമായി അത് സംഭവിക്കുമ്പോള്‍ എനിക്ക് ഏഴ് വയസ്സ് മാത്രമാണുണ്ടായിരുന്നത്. അക്കാര്യം ഞാന്‍ മുതിര്‍ന്ന ഒരാളോട് പറഞ്ഞു. ഓ... അയാള്‍ ഒരു നല്ല മനുഷ്യനാണ്. അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല എന്നായിരുന്നു അന്നത്തെ മറുപടി. അതുകൊണ്ട് പതിനഞ്ചാം വയസ്സില്‍ ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍ ഞാന്‍ അത് എന്റെ ഡയറിയോട് മാത്രം പറഞ്ഞു. അതൊരാള്‍ വായിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ഞാനൊരു ഒരു മുതിര്‍ന്ന ആളുമായി സെക്‌സ് ചെയ്തു എന്നായിരുന്നു' ആഷ്‌ലി കുറിച്ചു. 

ലൈംഗിക അതിക്രമണത്തെക്കുറിച്ച് അപ്പോള്‍ തന്നെ തുറന്നു പറയാത്തത് എന്താണെന്ന ചോദ്യം നേരത്തെ ഉയരുന്നുണ്ട്. എന്നാല്‍ പീഡന ആരോപണം നേരിടുന്ന യുഎസ് പ്രസിഡന്റ് ട്രംപ് ഇതേ ചോദ്യം ആവര്‍ത്തിച്ചതോടെയാണ് ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വൈ ഐ ഡിഡിന്റ് റിപ്പോര്‍ട്ട് എന്ന ഹാഷ്ടാഗിലാണ് പലരും തങ്ങളുടെ അനുഭവം പങ്കുവെക്കുന്നത്. ആഷ്‌ലി ജൂഡും ഇതേ ഹാഷ്ടാഗ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com