'അവര്‍ എന്റെ ശ്വാസം നിലപ്പിച്ചു, എനിക്ക് അവിടെ നിന്ന് കരയണമെന്നുതോന്നി'; കൊച്ചിയിലെ ആരാധകരെക്കുറിച്ച് സണ്ണി ലിയോണി

ജീവിതത്തില്‍ ഒരിക്കലും അത് മറക്കില്ലെന്നാണ് താരം പറയുന്നത്
'അവര്‍ എന്റെ ശ്വാസം നിലപ്പിച്ചു, എനിക്ക് അവിടെ നിന്ന് കരയണമെന്നുതോന്നി'; കൊച്ചിയിലെ ആരാധകരെക്കുറിച്ച് സണ്ണി ലിയോണി

ണ്ണി ലിയോണിയോടുള്ള മലയാളികളുടെ സ്‌നേഹം കൊച്ചിയിലൂടെ ലോകം കണ്ടതാണ്. താരത്തെ കാണാന്‍ ഗതാഗതം വരെ തടസ്സപ്പെടുത്തിക്കൊണ്ട് റോഡ് മുഴുവന്‍ ആരാധകര്‍ തിങ്ങി നിറഞ്ഞത്. കൊച്ചിയില്‍ താരത്തിനുണ്ടായ അനുഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ലെന്നാണ് താരം പറയുന്നത്. ഇപ്പോഴും അതിനെ കുറിച്ച് പറയുമ്പോള്‍ സണ്ണി ലിയോണിയ്ക്ക് നൂറു നാവാണ്. അടുത്തിടെ ഒരു പ്രമുഖ വെബ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് കൊച്ചിയില്‍ വെച്ചുണ്ടായ അനുഭവത്തെക്കുറിച്ച് താരം മനസു തുറന്നത്. 

തന്നെ കാണാന്‍ എത്തിയ ജനക്കൂട്ടത്തെ കണ്ടപ്പോള്‍ ശ്വാസം നിലച്ചപോലെയായെന്നും അവിടെ നിന്ന് പൊട്ടിക്കരയാന്‍ തോന്നിയെന്നുമാണ് താരം പറയുന്നത്. ജീവിതത്തില്‍ ഒരിക്കലും അത് മറക്കില്ലെന്നാണ് താരം പറയുന്നത്. പരിപാടി കഴിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ നോക്കിയപ്പോഴാണ് ഇത്രത്തോളം ആളുകള്‍ ഇവിടെയുണ്ടെന്ന് മനസിലായതെന്നും ഇത് തന്നെ ഞെട്ടിച്ചെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു. 

'അത് തികച്ചും ഭ്രാന്തമായ ഒന്നായിരുന്നു. ഞാന്‍ കൊച്ചിയിലെത്തിയത് സിനിമാ പ്രചാരണത്തിനോ ടെലിവിഷന്‍ പ്രചാരണത്തിനോ ആയിരുന്നില്ല. ഒരു ഇലക്ട്രോണിക്- മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായിരുന്നു. ഒരു സാധാരണ പരിപാടിയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. കൊച്ചിയില്‍ പോകുന്നതില്‍ സന്തോഷമായിരുന്നു.'

' എന്റെ കാറിനു ചുറ്റും തിങ്ങിക്കൂടി നില്‍ക്കുന്ന ആളുകളെയാണ് ഞാനാദ്യം ശ്രദ്ധിച്ചത്. പിന്നെ ആളുകള്‍ കൂടിക്കൂടി വന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് ചെറിയൊരു സ്‌റ്റേജായിരുന്നു. അതില്‍ കയറി നിന്നപ്പോള്‍ എനിക്കു വിശ്വസിക്കാനായില്ല. എന്റെ ദൈവമേ... എന്തൊരു ജനക്കൂട്ടമായിരുന്നു! എന്റെ ശ്വാസം നിലച്ച പോലെയായി. എനിക്ക് കരയാന്‍ തോന്നി. എന്തൊരു ഊര്‍ജ്ജമായിരുന്നു അത്. എനിക്കു ചുറ്റും ഒരുപാട് ആളുകള്‍. അവര്‍ എനിക്കുവേണ്ടി ആര്‍പ്പുവിളിയ്ക്കുന്നു.' 

ചടങ്ങ് കഴിഞ്ഞ് തിരികെ കാറിലെത്തി സോഷ്യല്‍ മീഡിയ നോക്കിയപ്പോഴാണ് ജനക്കൂട്ടത്തിന്റെ വലിപ്പം മനസിലായതെന്ന് സണ്ണി പറയുന്നു. പരിപാടിയുടെ ആകാശച്ചിത്രം കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി' സണ്ണി ലിയോണി പറഞ്ഞു. മൈജി ഷോറും ഉദ്ഘാടനം ചെയ്യാനാണ് താരം എത്തിയത്. ജനക്കൂട്ടത്തെത്തുടര്‍ന്ന് എംജി റോഡിലൂടെയുള്ള ഗതാഗതം വരെ സ്തംഭിച്ചു. ദേശിയ മാധ്യമങ്ങളിലെല്ലാം ഇത് വലിയ വാര്‍ത്തയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com