ഇത്തവണയും മറന്നില്ല, പിറന്നാള്‍ കേക്കുമായി മോഹന്‍ലാല്‍ എത്തി; മധുവിന്റെ പിറന്നാള്‍ ആഘോഷിച്ച് സൂപ്പര്‍താരം

മധുസാറിന് സ്‌നേഹപൂര്‍വം മോഹന്‍ലാല്‍ എന്നെഴുതിയ കേക്കുമായാണ് താരമെത്തിയത്
ഇത്തവണയും മറന്നില്ല, പിറന്നാള്‍ കേക്കുമായി മോഹന്‍ലാല്‍ എത്തി; മധുവിന്റെ പിറന്നാള്‍ ആഘോഷിച്ച് സൂപ്പര്‍താരം

ലോകത്തിന്റെ ഏത് കോണിലായാലും ഈ ദിവസം മോഹന്‍ലാല്‍ ഒരാളെ ഓര്‍ക്കും. മറ്റാരെയുമല്ല മലയാളത്തിന്റെ പ്രിയ നടന്‍ മധുവിനെ. കഴിഞ്ഞ 40 വര്‍ഷമായി മോഹന്‍ലാലിന്റെ ആശംസ എത്താത്ത ഒരു പിറന്നാള്‍ പോലും മധുവിന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഇത്തവണത്തെ പിറന്നാളിന് കുറച്ച് തിളക്കം കൂടുതലായിരുന്നു. കാരണം ഇത്തവണ മോഹന്‍ലാല്‍ നേരിട്ട് എത്തിയായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാളിന് രണ്ട് ദിവസം മുന്‍പ് പിറന്നാള്‍ കേക്കുമായി എത്തിയായിരുന്നു മോഹന്‍ലാല്‍ മധുവിന് സര്‍പ്രൈസ് നല്‍കിയത്. 

തിരുവനന്തപുരത്ത് ലൂസിഫറിന്റെ ഷൂട്ടിങ് തിരക്കിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. അതിനിടെയാണ് നേരിട്ട് എത്തി അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. മധുസാറിന് സ്‌നേഹപൂര്‍വം മോഹന്‍ലാല്‍ എന്നെഴുതിയ കേക്കുമായാണ് താരമെത്തിയത്. കണ്ണമൂലയിലുള്ള മധുവിന്റെ വീടായ ശിവഭവനത്തില്‍ എത്തിയായിരുന്നു ആഘോഷം. മോഹന്‍ലാല്‍ കൊണ്ടുവന്ന കേക്ക് മധു മുറിച്ചു. മധുവിന് പിറന്നാള്‍ ഉമ്മ നല്‍കിയെ ശേഷമാണ് താരം മടങ്ങിയത്. എണ്‍പത്തിയഞ്ച് വയസില്‍ എത്തി നില്‍ക്കുന്ന മധു ഇപ്പോഴും സിനിമയില്‍ നിറസാന്നിധ്യമാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാറില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ മധു. 

ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ മധുവിന്റെ പിറന്നാള്‍ ആഘോഷം പങ്കുവെച്ചു. 'കാലുഷ്യമില്ലാത്ത മനസ്സാണ് ദീര്‍ഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് എന്നെയും നിങ്ങളേയും പഠിപ്പിക്കുന്നു ഈ വലിയ മനുഷ്യന്‍! എന്റെ പ്രിയ മധു സാറിന് കടലോളം സ്‌നേഹവും ജന്മദിനാശംസകളും' മോഹന്‍ലാല്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com