'നാന പടേക്കറാണ് ആ നടന്‍'; തന്നെ ഉപദ്രവിച്ച നടന്റെ പേര് വെളിപ്പെടുത്തി തനുശ്രീ; 'എല്ലാവര്‍ക്കും അയാളുടെ സ്വഭാവം അറിയാം എന്നാല്‍ ആരും തുറന്നു പറയില്ല'

സ്ത്രീകളോടുള്ള നാനാ പടേക്കറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ഇന്റസ്ട്രിയ്ക്കുള്ളിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ആരും അത് തുറന്നു പറയാന്‍ തയാറാവില്ലെന്നും അവര്‍ പറഞ്ഞു
'നാന പടേക്കറാണ് ആ നടന്‍'; തന്നെ ഉപദ്രവിച്ച നടന്റെ പേര് വെളിപ്പെടുത്തി തനുശ്രീ; 'എല്ലാവര്‍ക്കും അയാളുടെ സ്വഭാവം അറിയാം എന്നാല്‍ ആരും തുറന്നു പറയില്ല'

10 വര്‍ഷം മുന്‍പ് തനിക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് നടി തനുശ്രീ. തന്നെ ആക്രമിച്ച നടന്‍ ആരാണെന്ന് തുറന്നു പറയാതെയായിരുന്നു താരത്തിന്റെ ആരോപണം. എന്നാല്‍ ഇപ്പോള്‍ തന്നെ ആക്രമിച്ച നടന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നടന്‍ നാനാ പടേക്കറാണ് തന്നെ ആക്രമിച്ചത് എന്നാണ് തനുശ്രീ സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 

സ്ത്രീകളോടുള്ള നാനാ പടേക്കറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ഇന്റസ്ട്രിയ്ക്കുള്ളിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ആരും അത് തുറന്നു പറയാന്‍ തയാറാവില്ലെന്നും അവര്‍ പറഞ്ഞു. അയാള്‍ നടിമാരെ തല്ലുമായിരുന്നു ലൈംഗികമായി ചൂഷണം ചെയ്യുമായിരുന്നു, സ്ത്രീകളോടുള്ള അയാളുടെ പെരുമാറ്റം എപ്പോഴും ക്രൂരമായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് പ്രസിദ്ധീകരിക്കാന്‍ ആരും തയാറാവില്ല. നടി പറഞ്ഞു. 

ഇന്ത്യന്‍ സിനിമ മേഖലയിലെ മീ റ്റു മൂവ്‌മെന്റിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് 2009 ല്‍ ഷൂട്ടിങ് സെറ്റിലുണ്ടായ അനുഭവത്തെക്കുറിച്ച് ആഷിക് ബാനായ താരം പറഞ്ഞത്. വലിയ താരങ്ങള്‍ നാന പടേക്കറിനെപ്പോലുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ഇവിടെ ഒരിക്കലും മികച്ച തൊഴില്‍ സാഹചര്യമുണ്ടാവില്ല എന്നാണ് തനുശ്രീ പറയുന്നത്. അക്ഷയ് കപൂറിന്റേയും രജനീകാന്തിന്റേയും പേരുകള്‍ എടുത്ത് പറഞ്ഞാണ് താരം കുറ്റപ്പെടുത്തിയത്. 

'കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ അക്ഷയ് കുമാര്‍ നാനാ പടേക്കറുമായി നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചു. അതുപോലെ അടു്തതിടെ പുറത്തിറങ്ങിയ കാലയില്‍ രജനീകാന്തും അയാള്‍ക്കൊപ്പം വര്‍ക്ക് ചെയ്തു. കുറ്റവാളികള്‍ക്കൊപ്പം വലിയ താരങ്ങള്‍ അഭിനയിച്ചുകൊണ്ടിരുന്നാല്‍ ഇവിടെ ഒരു മുന്നേറ്റവും ഉണ്ടാവില്ല.' തനുശ്രീ വ്യക്തമാക്കി. 

എല്ലാവരും ഗോസിപ്പ് പറയും അല്ലാതെ തുറന്നു പറയാന്‍ തയാറാവില്ല. താന്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യുന്നതാണ് ഇതിനൊക്കെ കാരണം എന്നേ ഇത്തരക്കാര്‍ പറയുകയൊള്ളൂ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരെല്ലാം വൃത്തികെട്ടവരാണ്. നിങ്ങള്‍ ഇന്റസ്ട്രിയിലുണ്ടെങ്കില്‍ ഇവരെക്കുറിച്ച് ഒരുപാട് കഥകള്‍ കേള്‍ക്കും. എന്നാല്‍ ഇതൊന്നും പുറത്തേക്ക് പോകില്ല. ഇവര്‍ക്കെല്ലാം പിആര്‍ വര്‍ക്കുണ്ട്. പാവപ്പെട്ട കുറച്ച് കൃഷിക്കാര്‍ക്ക് അവര്‍ കുറച്ച് പണം കൊടുക്കും. എത്ര കൊടുത്തെന്നോ എത്ര കൊടുത്തില്ലെന്നോ ആരും അറിയില്ല. അതെല്ലാം വെറും ഷോ മാത്രമാണ്. താരം കൂട്ടിച്ചേര്‍ത്തു. 

ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ അഭിനയിക്കാനാണ് തനുശ്രീ കരാറില്‍ ഒപ്പിട്ടത്. അതൊരു സോളോ ഡാന്‍സ് ആയിരിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ നടന്‍ സെറ്റിലേക്ക് കയറി വന്ന് തന്റെ ശരീരത്തില്‍ പിടിക്കുകയും താനുമായി ഇന്റിമേറ്റ് രംഗം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് തനുശ്രീക്ക് നേരെ ഭീഷണിയും അക്രമണവുമുണ്ടായി. തുടര്‍ന്ന് ചിത്രത്തിന്റെ ഗാനം നടി വേണ്ടെന്നു വെക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com