പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ക്രൂരമര്‍ദ്ദനം; സുഷമാ സ്വരാജ് വിശദീകരണം തേടി

പോസ്‌നാന്‍ നഗരത്തില്‍ ട്രാമില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥി അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിനിരയാവുകയായിരുന്നു
പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ക്രൂരമര്‍ദ്ദനം; സുഷമാ സ്വരാജ് വിശദീകരണം തേടി

പോസ്‌നാന്‍ : യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കുനേരെ ക്രൂരമായ ക്രമണം.പോസ്‌നാന്‍ നഗരത്തില്‍ ട്രാമില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥി അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിനിരയാവുകയായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

സംഭവത്തെ കുറിച്ച് പോളണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ് ബിസാരിയയുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com