ഭരണഘടന നിരോധിച്ചിരിക്കുന്ന ഭക്ഷണം ഒഴിവാക്കണം; വെങ്കയ്യ നായിഡു

ഭരണഘടനാ പ്രകാരം നിരോധിച്ചിരിക്കുന്ന ഭക്ഷണം കഴിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു
ഭരണഘടന നിരോധിച്ചിരിക്കുന്ന ഭക്ഷണം ഒഴിവാക്കണം; വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: എന്ത് ഭക്ഷണം കഴിക്കണമെന്നുള്ളത് ഓരോ വ്യക്തിയുടേയും വ്യക്തിപരമായ കാര്യമാണെങ്കിലും ഭരണഘടനാ പ്രകാരം നിരോധിച്ചിരിക്കുന്ന ഭക്ഷണം കഴിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. മലപ്പുറം തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.

ഭക്ഷണം വ്യക്തിപരമായ കാര്യമാണെങ്കിലും ഭരണഘടന ഇതിന് ചില നിയന്ത്രണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ ചിലതിനേയെല്ലാം എല്ലാവരും ഒരുപോലെ ബഹുമാനിക്കേണ്ടതാണ്. ഭരണഘടനാ പ്രകാരം സംസ്ഥാനങ്ങളില്‍ നിരോധിച്ചിരിക്കുന്ന ഭക്ഷണം ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com