യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോ ഫേസ്ബുക്കില്‍; മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മുന്‍സിപ്പല്‍ കൗണ്‍സിലറെ പൊലീസ് കസ്റ്റഡിയിലെടുത്തു
യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോ ഫേസ്ബുക്കില്‍; മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കസ്റ്റഡിയില്‍

ഗാസിയാബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മുന്‍സിപ്പല്‍ കൗണ്‍സിലറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോനി മുന്‍സിപ്പല്‍ കൗണ്‍സിലറായ രാംകുമാര്‍ ചൗഹാനെയാണ് ഗാസിയാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത രാം കുമാര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ആദിത്യനാഥിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഗ്രേറ്റര്‍ നോയിഡ സ്വദേശിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

യോഗി ആദിത്യനാതിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം രാംകുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും നീക്കിയതായി പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം തയ്യാറാക്കുന്നതില്‍ മാറ്റാരുടേയെങ്കിലും പങ്കുണ്ടോയെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com